ദുബൈ: ലോകമെമ്പാടുമുള്ള ജനങ്ങളുടെ വയർ നിറയ്ക്കാൻ 100 കോടി ഭക്ഷ്യകിട്ടുകൾ നൽകുമെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കി ദുബൈ. 2022ൽ റമദാൻ മാസത്തിലായിരുന്നു ഈ വലിയ പ്രഖ്യാപനം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നടത്തിയത്.
'മൂന്ന് വർഷം മുൻപ് നമ്മൾ തുടങ്ങിയ ആ സ്വപ്നം ഈ മാസം പൂർണമായി ലക്ഷ്യം കണ്ടുവെന്നും 65 രാജ്യങ്ങളിലായി ഒരു ബില്യൻ ഭക്ഷണം വിതരണം ചെയ്തു' എന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
2020 റമദാനിൽ 10 മില്യൻ മീൽസ് പദ്ധതിയും 2021 റമദാനിൽ 100 മില്യൻ മീൽസ് പദ്ധതിയും നടപ്പിലാക്കിയതിന്റെ തുടർച്ചയായാണ് ‘വൺ ബില്യൺ മീൽസ്’ പദ്ധതി പ്രഖ്യാപിച്ചത്. ഒരു വിവേചനവുമില്ലാതെ യു.എ.ഇയുടെ മാനുഷികമായ ഇടപെടലുകൾ ലോകത്ത് എല്ലായിടത്തും എത്തിക്കുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി.
‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് വിവിധ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തെ പിന്തുണക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കിയതെന്നും അധികൃതർ പറഞ്ഞു.
Dubai has made a reality of its announcement that it will provide 1 billion food kits to fill the stomachs of people around the world.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates