
ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഷെയ്ഖ് ഹസീന (Sheikh Hasina)നടത്തിയത് 'വ്യവസ്ഥാപിതമായ ആക്രമണം' എന്ന് ആക്ഷേപം. ബംഗ്ലാദേശ് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) വിചാരണയിലാണ് മുന്‍ പ്രധാനമന്ത്രിക്കെരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിലേക്ക് നയിച്ച ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ ഞായറാഴ് വിചാരണ ആരംഭിച്ചിരുന്നു. കേസിന്റെ പ്രാരംഭ വാദത്തിനിടെയാണ് ഐസിടി ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം ഷെയ്ഖ് ഹസീനയ്ക്ക് എതിരെ രൂക്ഷമായ വാദങ്ങള്‍ ഉന്നയിച്ചത്. ഷെയ്ഖ് ഹസീനയുടേത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയെന്നുള്‍പ്പെടെയാണ് പ്രോസിക്യൂട്ടര്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രക്ഷോഭങ്ങള്‍ക്ക് നേരെ ആസൂത്രിതവുമായ വ്യാപക ആക്രമണങ്ങളാണ് നടന്നത് എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. രാജ്യത്തെ എല്ലാ നിയമ നിര്‍വഹണ ഏജന്‍സികളെയും പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഷെയ്ഖ് ഹസീന നിയോഗിച്ചു. ഇതിന് പുറമെ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ സായുധ അംഗങ്ങളും പ്രക്ഷോഭകര്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ ലഭിച്ചെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്ന സാഹചര്യം ഉരുത്തിരിഞ്ഞ പ്രക്ഷോഭത്തില്‍ 2024 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ 1,400 പേര്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. എന്നാല്‍, ആഭ്യന്തര അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഷെയ്ഖ് ഹസീന നിഷേധിച്ചിരുന്നു. ഹസീനയക്ക് പുറമെ മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമുന്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.
ഷെയ്ഖ് ഹസീന സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണ മെയ് 25 നാണ് ഐസിടി കോടതി ആരംഭിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാദേശ് ടെലിവിഷനില്‍ വിചാരണ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ