ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ )

യുവതി പുറത്തുവിട്ട വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഷെയ്ഖ് ഹംദാന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Dubai Crown Prince
Dubai Crown Prince Covers Everyone’s Bill at the Restaurant@HSajwanization
Updated on
1 min read

ദുബൈ: അപ്രതീക്ഷിതമായി ഒരു അതിഥി കഴിഞ്ഞ ദിവസം മാൾ ഓഫ് ദുബൈയിൽ എത്തി. നേരെ അയാൾ ഒരു റെസ്റ്റോറന്റിൽ പോയി. കൂടെ ഉണ്ടായിരുന്നവർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിൽ അടക്കാൻ തുടങ്ങിയപ്പോൾ ആ അതിഥി പറഞ്ഞു എന്റെ ബിൽ മാത്രമല്ല, ഇവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാവരുടെയും ബിൽ തുക ഞാൻ അടയ്ക്കാം. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽ തുക അടച്ച ശേഷം ചിരിച്ചു കൊണ്ട് ആ അതിഥി മാളിൽ നിന്ന് പോയി. പിന്നീട് ബിൽ അടയ്ക്കാനായി മറ്റുള്ളവർ കൗണ്ടറിൽ എത്തിയപ്പോഴാണ് അവർ അറിഞ്ഞത് ദുബൈ കിരീടാവകാശിഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആ ബില്ലുകൾ അടച്ചെന്ന്.

Dubai Crown Prince
വിസിറ്റ് വിസ: ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ, ഈ അവസരം വിട്ടു കളയരുത്‌

ആ സമയം റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന യുവതി പുറത്തുവിട്ട വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ദുബൈ മാളിലെ 'ലാ മെയ്സൻ അനി' എന്ന റെസ്റ്റോറന്റിൽ ആണ് ഷെയ്ഖ് ഹംദാൻ ഉച്ചഭക്ഷണത്തിന് എത്തിയത്.

ആ സമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽത്തുക ഷെയ്ഖ് ഹംദാൻ അടച്ചതായാണ് യുവതി വിഡിയോയിൽ പറഞ്ഞു. ഏകദേശം 25,000ത്തിനും 3,0000 ദിർഹത്തിനും ഇടയിലാണ് ബിൽത്തുക. 

Dubai Crown Prince
വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ, തലയ്ക്ക് ചൂട് പിടിപ്പിക്കുന്ന വിമാന കമ്പനികൾ; യാത്ര ഒഴിവാക്കാൻ പ്രവാസികൾ

ഷെയ്ഖ് ഹംദാന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. "ഇത് സ്ഥിരമായി നടക്കുന്ന ഒരു സംഭവമാണെന്നും എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിഡിയോയുടെ കമന്റ് ബോക്സിൽ ഒരാൾ അഭിപ്രായപ്പെട്ടു.

ഷെയ്ഖ് ഹംദിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാമെന്നാണ് ചിലർ എഴുതിയത്. "എല്ലാവരുടെയും ബിൽത്തുക അടച്ചു, അതാണ് ഞങ്ങളുടെ കിരീടാവകാശി'' എന്ന് മറ്റൊരാളും പറഞ്ഞു. 'ഫസ'എന്ന ഓമനപ്പേരിലാണ് ഷെയ്ഖ് ഹംദാൻ അറിയപ്പെടുന്നത്.

Summary

A viral video on the internet purported that Dubai Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai or Fazza as he is lovingly called unobtrusively settled the bill for all the customers at a restaurant when he went out recently.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com