അബുദാബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക നേരത്തെ അടക്കുക ആണെങ്കിൽ ലഭിക്കുന്ന ഇളവ് ഓർമപ്പെടുത്തി അബുദാബി പൊലീസ്. പിഴത്തുക 60 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം ഇളവ് ലഭിക്കും.അതിനു ശേഷമാണെങ്കിൽ പിഴത്തുകകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും നല്‍കും.ഈ അവസരം പൊതു ജനങ്ങൾ ഉപയോഗിക്കണമെന്നാണ് അബുദാബി പൊലീസ് പറയുന്നത്. ഗുരുതര നിയമലംഘനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഇളവുകളും ലഭിക്കില്ല.
പൊലീസിന്‍റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പിഴത്തുകകള്‍ അടയ്ക്കാം. പിഴത്തുക കുറച്ചുനല്‍കി നിയമലംഘകര്‍ക്ക് നിയമനടപടികള്‍ നിന്ന് ഒഴിവാകാൻ ആണ് പൊലീസ് ഇത്തരമൊരു നടപടി ആരംഭിച്ചത്.
ഇതിലൂടെ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുമെന്നും പിഴത്തുകയില്‍ ഇളവ് നല്‍കി അവരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനുമായാണ് ഈ നടപടിയിലൂടെ ലക്ഷ്യമാക്കുന്നത് എന്നും ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടറായ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
Abu Dhabi Police has reminded the public of the discounts available if fines for traffic violations are paid early. If the fine is paid within 60 days, a 35 percent discount will be given. If the fine is paid after that, a 25 percent discount will be given.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
