court hammer
A Bahrain court has sentenced a man to prison driving wrong side file

തെറ്റായ വശത്തുകൂടെ വാഹനമോടിച്ച യുവാവിന് തടവ് ശിക്ഷ; വണ്ടി പിടിച്ചെടുക്കാനും കോടതി ഉത്തരവ്

ര​ണ്ട് വ​ർ​ഷ​ത്തെ ശിക്ഷാ കാ​ലാ​വ​ധി​ക്കു​ശേഷമാണ് ഒ​രു വ​ർ​ഷ​ത്തേക്ക് പ്രതിയുടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക. പ്ര​തി​യു​ടെ പ്ര​വൃ​ത്തി​ സ്വ​ന്തം ജീ​വ​നും റോ​ഡി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​യി​രു​ന്നു എന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ നൽകിയത്.
Published on

മ​നാ​മ: തെറ്റായ വശത്തുകൂടെ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടമുണ്ടാക്കിയ ആളെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്‌റൈൻ കോടതി. ഒ​രു വ​ർ​ഷ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​തി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാനും വാ​ഹ​നം പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. തെ​റ്റാ​യ വശത്തുകൂടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

court hammer
ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി റിയാദ് പൊലീസ് (വിഡിയോ )

ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക,സ്വ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക,പ​രി​ക്കേ​ൽ​പ്പി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തെ ശിക്ഷാ കാ​ലാ​വ​ധി​ക്കു​ശേഷമാണ് ഒ​രു വ​ർ​ഷ​ത്തേക്ക് പ്രതിയുടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക.

പ്ര​തി​യു​ടെ പ്ര​വൃ​ത്തി​ സ്വ​ന്തം ജീ​വ​നും റോ​ഡി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​യി​രു​ന്നു എന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ നൽകിയത്. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നും പൊ​തു സു​ര‍ക്ഷ​യെ ബാ​ധി​ക്കു​ന്ന​തു​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Summary

A Bahraini court has sentenced a man to prison for causing an accident by driving on the wrong side of the road. The court also ordered the suspension of the defendant's license for one year and the seizure of his vehicle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com