അബുദാബി : ടോളിൽ നിന്ന് രക്ഷപ്പെടാൻ അനാവശ്യമായി റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. അബുദാബിയിലേക്കുള്ള നാല് പാലങ്ങളിലെ ദര്‍ബ് ടോള്‍ ഗേറ്റുകൾക്ക് മുന്നിലായി വഴിയരികില്‍ വാഹനം നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴു മണി വരെയുമാണ് ട്രോളുകളുടെ പ്രവര്‍ത്തന സമയം. ഈ സമയം കഴിഞ്ഞു കടന്നു പോയാൽ ടോൾ നൽകേണ്ടതില്ല. അത് കൊണ്ടാണ് പല വണ്ടികളും സമയം അവസാനിക്കുന്നത് വരെ വഴിയരികിൽ വാഹനം നിർത്തിയിടുന്നത്.ഇത്തരക്കാർക്കെതിരെ ഇനി മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
ഈ പ്രവണത മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു. വാഹനങ്ങൾ വളരെ പെട്ടെന്ന് ലൈൻ മാറ്റുന്നത് ഗതാഗതം തടസ്സപ്പെടുത്തുന്നതായും പൊതു ഗതാഗതത്തിനു വേണ്ടി ക്രമീകരിച്ചിരിക്കുന്ന ബസ് സ്റ്റോപ്പുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതും വലിയ അപകടം സൃഷ്ടിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ദര്‍ബ് ടോള്‍ ഗേറ്റുകൾക്ക് മുന്നിൽ നിയമവിരുദ്ധമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പൊലീസ് കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തുകയും ചെയ്യും. സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ ഇത്തരം നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
Abu Dhabi Police have issued a warning against unnecessarily parking vehicles on the road to avoid tolls. Authorities said they have noticed vehicles parked on the roads in front of the Darb toll gates on the four bridges leading to Abu Dhabi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
