ഒമാനിലെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി പുതിയ ഏജൻസി വഴി

മസ്‌കത്ത്, സലാല, സൊഹാർ, ഇബ്രി, സുർ, നിസ്‌വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ. ഓഗസ്റ്റ് 15 ന് ഇവയുടെ പ്രവർത്തനം ആരംഭിക്കും.
Passport
Passport and visa services in Oman now available through new agencyfile
Updated on
1 min read

മസ്‌കത്ത്: പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി എസ് ജി ഐ വി എസ് ഗ്ലോബൽ സര്‍വീസസ് വഴിയായിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ ആകും ഏജൻസിയുടെ പ്രവർത്തനം ആരംഭിക്കുക. ഇന്ത്യക്കാർക്ക് അതിവേഗം സേവനം ലഭ്യമാക്കാൻ ഒമാനിലുടനീളം 11 അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കും. മസ്‌കറ്റ്, സലാല, സൊഹാർ, ഇബ്രി, സുർ, നിസ്‌വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ.

Passport
ഖരീഫ് കാലമായി ; ചാറ്റൽ മഴ നനയാം മനസും ശരീരവും തണുപ്പിക്കാം ദോഫാർ ഗവർണറേറ്റിലെക്ക് പോകാം (വിഡിയോ )

ഓഗസ്റ്റ് 15 ന് ഇവയുടെ പ്രവർത്തനം ആരംഭിക്കും. അതുവരെ അല്‍ ഖുവൈറിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും. പുതിയ സംവിധാനത്തിലേക്ക് മാറുന്നത് കൊണ്ട് സേവന തടസങ്ങൾ ഉണ്ടാകാമെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌. ഇത് മുൻകൂട്ടി കണ്ട് അപേക്ഷകർ ആവശ്യങ്ങൾക്കായി എംബസിയെ സമീപിക്കണം. ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കണം എന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

The Indian Embassy in Muscat,oman has announced that passport and visa services will now be handled by SGIVS Global Services. Consular, passport and visa services will be available through the new agency SGIVS Global Services from July 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com