ഒടുവില്‍ തീരുമാനം; സുനിത വില്യംസിന്റെ തിരിച്ചു വരവിന്റെ തിയതി പ്രഖ്യാപിച്ച് നാസ

സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്.
 Sunita Williams
സുനിത വില്യംസും ബുച്ച് വില്‍മോറും ഫയല്‍
Updated on
1 min read

ന്യൂയോര്‍ക്ക്: ഒന്‍പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ എന്നിവര്‍ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും. യാത്ര തീയതി നാസ പുറത്ത് വിട്ടു. സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്.

ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണ്‍ 5 നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തിലാണ് ഇരുവരും യാത്ര തിരിച്ചത്.

ഹീലിയം ചോര്‍ച്ചയും ത്രെസ്റ്റര്‍ എന്‍ജിനുകള്‍ പണിമുടക്കിയതും കാരണം പേടകത്തിലുള്ള മടക്കയാത്ര ഒഴിവാക്കുകയായിരുന്നു. 2024 ജൂണിലായിരുന്നു സുനിത വില്യംസ് ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ലൈനര്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ഭൂമിയില്‍ നിന്നു പോയ സുനിതയും സഹപ്രവര്‍ത്തകനും സാങ്കേതിക കാരണങ്ങളാല്‍ കുടുങ്ങിപ്പോവുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Samyuktha Varma
sand mining
NASA Explains Why Earth Appears Glowing Orange
 today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com