ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു

ദുബായ് നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ തീരുമാനം
Dubai International Airport is closed
ദുബായ് രാജ്യന്തര വിമാനത്താവളംഎക്‌സ്
Updated on
1 min read

ദുബായ്: ദുബായിയുടെ ചരിത്രത്തിന്റെ ഭാഗവും പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം നല്‍കുന്നതുമായ ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്‌സ്ബി) 2032 ഓടെ അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂര്‍ത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക.

ദുബായ് നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ തീരുമാനം. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്‌സ്ബി സ്ഥിതി ചെയ്യുന്നത്. ഡിഎക്‌സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍, ജനസംഖ്യാ പ്രവണതകള്‍, ഗതാഗത മാതൃകകള്‍ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം ഇവിടെ വരേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

പ്രത്യാശയുണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്‌സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്‌സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. ദുബായുടെ വികസനത്തില്‍ ഡിഎക്‌സ്ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശില്‍പം സംബന്ധമായ സവിശേഷതകള്‍ സംരക്ഷിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.

ടിക്കറ്റെടുത്തത് കേരളത്തില്‍ നിന്ന്, ബിഗ് ടിക്കറ്റില്‍ വീണ്ടും 'മലയാളിത്തിളക്കം'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com