അപൂർവ നേട്ടവുമായി മലിം​ഗ; ഇനി ഇതിഹാസ താരങ്ങൾക്കൊപ്പം

ഇം​ഗ്ലണ്ടിനെതിരായ നിർണായക പോരാട്ടത്തിൽ വിജയം സ്വന്തമാക്കി അവർ പ്രതീക്ഷ കാത്തു
അപൂർവ നേട്ടവുമായി മലിം​ഗ; ഇനി ഇതിഹാസ താരങ്ങൾക്കൊപ്പം
Updated on: 
1 min read

ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക നിലനിൽപ്പിനായുള്ള കഠിന ശ്രമത്തിലാണ്. രണ്ട് മത്സരങ്ങൾ മഴ കാരണം ഫലം കാണാതെ പോയത് അവരുടെ തിരിച്ചടിയുടെ ആഴം കൂട്ടി. ഇം​ഗ്ലണ്ടിനെതിരായ നിർണായക പോരാട്ടത്തിൽ വിജയം സ്വന്തമാക്കി അവർ പ്രതീക്ഷ കാത്തു. ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ വെറ്ററൻ പേസർ ലസിത് മലിം​ഗയുടെ ബൗളിങ് മികവിലാണ് ലങ്ക വിജയം  സ്വന്തമാക്കിയത്. 

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലിം​ഗ ഈ ലോകകപ്പിൽ ശ്രീലങ്കൻ വിക്കറ്റ് വേട്ടക്കരുടെ പട്ടികയില്‍ ഒന്നാമനാണ്. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുമായി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പത്താം സ്ഥാനത്തും മലിം​ഗ നിൽക്കുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടവും മലിം​ഗ സ്വന്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ലോകകപ്പില്‍ 50 വിക്കറ്റുകള്‍ എന്ന നേട്ടവും മലിംഗ സ്വന്തമാക്കി. റൂട്ടിന് പുറമേ ജെയിംസ് വിന്‍സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് മലിം​ഗ നേടിയത്. 

ഇതോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ഇതിഹാസ താരങ്ങൾക്കൊപ്പം പട്ടികയില്‍ നാലാമതാണ് ഇപ്പോള്‍ മലിംഗ. 71 വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ഒന്നാമത്. മറ്റൊരു ശ്രീലങ്കന്‍ താരമായിരുന്ന മുത്തയ്യ മുരളീധരന്‍ രണ്ടാമതും വസീം അക്രം മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com