ഗ്യാലറിയിലിരുന്നു സാക്ഷി ധോനിയോട്, ഒരു സിക്‌സ് കൂടി വേണം...

കോഹ് ലി-ധോനി പോരിനൊപ്പം, സാക്ഷി-അനുഷ്‌ക പോരാട്ടം കൂടിയായിട്ടായിരുന്നു കഴിഞ്ഞ മത്സരം ആരാധകര്‍ കണ്ടത്
ഗ്യാലറിയിലിരുന്നു സാക്ഷി ധോനിയോട്, ഒരു സിക്‌സ് കൂടി വേണം...
Updated on: 
1 min read

36 വയസ് എന്നതിനെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാറ്റില്‍ പറത്തുകയായിരുന്നു ധോനി. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ പരുങ്ങി നിന്നിടത്ത് നിന്നായിരുന്നു ചെന്നൈയെ ധോനി ജയത്തിലേക്ക് എത്തിച്ചത്. കോഹ് ലി-ധോനി പോരിനൊപ്പം, സാക്ഷി-അനുഷ്‌ക പോരാട്ടം കൂടിയായിട്ടായിരുന്നു കഴിഞ്ഞ മത്സരം ആരാധകര്‍ കണ്ടത്. 

തോല്‍വികളില്‍ വലയുന്നതിന്റെ പേരില്‍ അനുഷ്‌കയെ ട്രോളിയുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അതിനിടയിലാണ് വിജയത്തോട് അടുത്ത് നില്‍ക്കെ സാക്ഷി ധോനിയോട് ഒരു സിക്‌സ് കൂടി ഗ്യാലറിയിലിരുന്ന് ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വരുന്നത്. 

ഓരോ സിക്‌സ് ധോനി പറത്തുമ്പോഴും ഗ്യാലറിയില്‍ അത് ആഘോഷമാക്കുകയായിരുന്നു സാക്ഷി. 18ാം ഓവറില്‍ മുഹമ്മദ് സിറാജിനെ ധോനി അതിര്‍ത്തി കടത്തിയതിന് ശേഷം വണ്‍ മോര്‍ സിക്‌സ് എന്ന് ഗ്യാലറിയിലിരുന്ന ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ മുന്‍ നായകന്റെ ഭാര്യ. ഏഴ് സിക്‌സുകള്‍ പറത്തിയായിരുന്നു ചെന്നൈയെ ധോനി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com