പിഎസ്ജിയില്‍ പ്രശ്‌നങ്ങളില്ല, കണ്ണീരണിഞ്ഞ് നെയ്മര്‍ പറഞ്ഞു

കോച്ചുമായി തനിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഓരോ കാരണങ്ങള്‍ മാധ്യമങ്ങള്‍ ഇനി ചികഞ്ഞുണ്ടാക്കരുത്
പിഎസ്ജിയില്‍ പ്രശ്‌നങ്ങളില്ല, കണ്ണീരണിഞ്ഞ് നെയ്മര്‍ പറഞ്ഞു
Updated on: 
1 min read

ബാഴ്‌സ ആരാധകരെ ഞെട്ടിച്ച് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറി മാസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ക്ക് ടീമില്‍ അസ്വാരസ്യങ്ങള്‍ അനുഭവപ്പെടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പെനാല്‍റ്റിയെ ചൊല്ലി മൈതാനത്ത് കവാനിയുമായുണ്ടായ തര്‍ക്കവും ഇതിന്റെ സൂചനയായി പലരും ചൂണ്ടിക്കാണിച്ചു. 

ഇപ്പോള്‍ പിഎസ്ജി കോച്ച് യുനെയ് എമെറിയുമായി നെയ്മറിന് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നു എന്ന വാര്‍ത്തകളായിരുന്നു നിറഞ്ഞിരുന്നത്. എന്നാല്‍ ആ വാര്‍ത്തകളെല്ലാം നെയ്മര്‍ നിഷേധിക്കുന്നു. മാധ്യമങ്ങള്‍ക്ക മുന്നില്‍ കണ്ണ് നിറഞ്ഞായിരുന്നു നെയ്മറിന്റെ വിശദീകരണം.

ബാഴ്‌സയില്‍ നിന്നും ഇറങ്ങിയപ്പോള്‍ താന്‍ സന്തോഷവാനായിരുന്നു. പിഎസ്ജിയിലും താന്‍ സന്തുഷ്ടനാണ്. കോച്ചുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. കോച്ചുമായും ഈ വിഷയം താന്‍ സംസാരിച്ചിരുന്നു. പ്രശ്‌നങ്ങളില്ലെന്ന് ഞാന്‍ തന്നെ പറയുമ്പോള്‍ നിങ്ങള്‍ ഇതില്‍ കൂടുതല്‍ വാര്‍ത്ത കൊടുക്കരുത്. 

കോച്ചുമായി തനിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഓരോ കാരണങ്ങള്‍ മാധ്യമങ്ങള്‍ ഇനി ചികഞ്ഞുണ്ടാക്കരുത്. മാധ്യമങ്ങള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദമാണ് എന്നെ അലട്ടുന്നത്. അഭ്യൂഹങ്ങള്‍ തനിക്ക് ഇഷ്ടമല്ല. കവാനിയുമായി ഒരു പ്രശ്‌നവും തനിക്കില്ലെന്നും നെയ്മര്‍ വ്യക്തമാക്കുന്നു. 

കണ്ണീരണിഞ്ഞ നെയ്മറിനെ പിന്തുണച്ച് ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റേയും സംസാരിച്ചു. ബ്രസീല്‍ ടീമില്‍ പോസിറ്റീവ് ഫീലാണ് നെയ്മര്‍ സൃഷ്ടിക്കുന്നത്. കളിക്കാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന വ്യക്തിയല്ല നെയ്മറെന്നും ബ്രസീല്‍ കോച്ച് പറഞ്ഞു. നെയ്മറുമായി തനിക്ക് പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേട്ട് മടുത്തു. ഞങ്ങളും മനുഷ്യരാണ്. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ തെറ്റായ വഴിയില്‍ പ്രതികരിച്ചെന്നുമിരിക്കാം. ഞാന്‍ തെറ്റായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടാകും. എന്നാല്‍ ഒരാളുടെ സ്വഭാവത്തെ ചോദ്യം ചെയ്യാന്‍ നമുക്ക് സാധിക്കില്ലെന്നും ടിറ്റേ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com