ബിയറുമായി സെല്‍ഫി, ധവാനും മുരളി വിജയും കുരുക്കിലേക്ക്‌

ശിഖര്‍ ധവാനും മുരളി വിജയിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. ഇരുവരുടേയും കയ്യിലെ ബിയറാണ് വില്ലനായത്
ബിയറുമായി സെല്‍ഫി, ധവാനും മുരളി വിജയും കുരുക്കിലേക്ക്‌
Updated on: 
1 min read

എഡ്ജ്ബാസ്റ്റണിലേയും ലോര്‍ഡ്‌സിലേയും തോല്‍വിക്ക് ട്രെന്റ്ബ്രിഡ്ജില്‍ മറുപടി നല്‍കി ഇന്ത്യ. ഒരു തോല്‍വി കൂടി മുന്നിലെത്തിയാല്‍ കോഹ് ലിക്കും സംഘത്തിനും നേര്‍ക്ക് വാളോങ്ങാന്‍ കാത്തിരുന്നവര്‍ അങ്ങിനെ നിരാശരായി. എന്നാല്‍ തിരിച്ചു വരവ് ആഘോഷിക്കുന്നതിന് ഇടയില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ വിവാദമാകുന്നത്. 

മൂന്നാം ടെസ്റ്റിലെ ജയം ആഘോഷിച്ച് ഡ്രസിങ് റൂമില്‍ നിന്നും ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. ഇരുവരുടേയും കയ്യിലെ ബിയറാണ് വില്ലനായത്. 

ഈ ബിയര്‍ ഇരുവരേയും കുരുക്കിലാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇടയിലും സമാനമായത് സംഭവിച്ചിരുന്നു. കെ.എല്‍.രാഹുല്‍, ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരായിരുന്നു അന്ന് ബിയര്‍ ബോട്ടില്‍ കയ്യില്‍ പിടിച്ചുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. 

മൂവരുടേയും പ്രവര്‍ത്തിയില്‍ അസംതൃപ്തി രേഖപ്പെടുത്തി ബിസിസിഐ, താരങ്ങളെ താക്കീത് ചെയ്യാന്‍ ടീം മാനേജറോട് നിര്‍ദേശിച്ചിരുന്നു. തെറ്റായ മാതൃകയാണ് ഇതിലൂടെ ടീം മുന്നോട്ടു വയ്ക്കുന്നത് എന്നായിരുന്നു അന്ന് ബിസിസിഐ എടുത്ത നിലപാട്. ഇതോടെ ധവാനും മുരളി വിജയ്ക്കും എതിരെ ബിസിസിഐ നിലപാടെടുക്കും എന്നാണ് സൂചന. 

നാലാം ടെസ്റ്റില്‍ മുരളി വിജയ് ടീമില്‍ ഉണ്ടാവില്ല. ധവാന്‍ ആവട്ടെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല എങ്കിലും രണ്ടും മൂന്നും ടെസ്റ്റുകളില്‍ തിരിച്ചെത്തി. ട്രെന്‍ഡ്ബ്രിഡ്ജില്‍ ടീമിന് ഭേദപ്പെട്ട തുടക്കം നല്‍കാനും ധവാന് സാധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com