1,4,0...; മോശം ഫോം തുടര്‍ന്ന് കോഹ് ലി, ഡക്കാവുന്നത് ആറാം തവണ

സൂപ്പര്‍താരം വിരാട് കോഹ് ലി മോശം ഫോം തുടരുന്നതില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക
virat kohli
തുടക്കത്തിൽ തന്നെ ഔട്ടായതിന്റെ നിരാശയിൽ വിരാട് ​കോഹ് ലിഎപി
Updated on
1 min read

ന്യൂയോര്‍ക്ക്: സൂപ്പര്‍താരം വിരാട് കോഹ് ലി മോശം ഫോം തുടരുന്നതില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക. ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച മൂന്ന് കളികളിലും കോഹ് ലിക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് കോഹ് ലി പുറത്തായത്. 1,4 എന്നിങ്ങനെയാണ് മുന്‍പുള്ള രണ്ടു കളികളിലെ കോഹ് ലിയുടെ സംഭാവന.

ഇന്നലെ യുഎസ്എ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് കോഹ് ലിയെയാണ്. കോഹ് ലി നേരിട്ട നേത്രാവല്‍ക്കറിന്റെ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഇത് ആറാം തവണയാണ് റണ്‍സൊന്നും എടുക്കാന്‍ കഴിയാതെ കോഹ് ലി പുറത്താകുന്നത്. കഴിഞ്ഞ നാലു ടി20 രാജ്യാന്തര മത്സരങ്ങളിലും കോഹ് ലിക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ ടി20 ലോകകപ്പിലെ മൂന്ന് മത്സരവും ഉള്‍പ്പെടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സാണ് കോഹ് ലിക്ക് കണ്ടെത്താന്‍ സാധിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ നാലു റണ്‍സ് മാത്രമാണ് കോഹ് ലിക്ക് സ്വന്തം പേരിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

ഇന്നലെ യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്- ദുബെ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. തുടക്കത്തില്‍ തന്നെ കോഹ് ലിയെയും രോഹിത്തിനെയും ഓട്ടൗക്കി യുഎസ്എ ഇന്ത്യയെ ഞെട്ടിച്ചു. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ഋഷഭ് പന്തിനും അധികം നേരം തുടരാന്‍ സാധിച്ചില്ല. 44ന് മൂന്ന് എന്ന നിലയിലാണ് സൂര്യകുമാര്‍ യാദവും ദുബെയും ഒന്നിച്ചത്.

virat kohli
തുടക്കത്തില്‍ വിറച്ചു, 15 റണ്‍സിന് രണ്ടുവിക്കറ്റ്; സൂര്യ- ദുബെ കൂട്ടുകെട്ട് രക്ഷയായി, യുഎസിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com