'സിക്‌സടി വീരന്‍', സ്‌ട്രൈക്ക് റേറ്റ് 235; ആരാണ് ആരോണ്‍ ജോണ്‍സ്?

ടി20 ലോകകപ്പിന് ആവേശകരമായ തുടക്കം നല്‍കിയാണ് ഉദ്ഘാടന മത്സരത്തില്‍ കാനഡയെ അമേരിക്ക തോല്‍പ്പിച്ചത്
aaron jones
ആരോൺ ജോൺസ്IMAGE CREDIT:T20 World Cup
Updated on
1 min read

ഡല്ലാസ്: ടി20 ലോകകപ്പിന് ആവേശകരമായ തുടക്കം നല്‍കിയാണ് ഉദ്ഘാടന മത്സരത്തില്‍ കാനഡയെ അമേരിക്ക തോല്‍പ്പിച്ചത്. കാനഡ ഉയര്‍ത്തി 195 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം അനായാസമായി മറികടന്ന് വമ്പന്‍ ടീമുകള്‍ക്ക് സൂചന നല്‍കിയിരിക്കുകയാണ് അമേരിക്ക.

ആരോണ്‍ ജോണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അമേരിക്കയുടെ വിജയം എളുപ്പമാക്കിയത്. 40 പന്തില്‍ പുറത്താകാതെ 94 റണ്‍സ് നേടിയാണ് അമേരിക്കയുടെ വിജയത്തില്‍ ആരോണ്‍ ജോണ്‍സ് പങ്കാളിയായത്. പത്തു സിക്‌സിന്റെ അകമ്പടിയോടെയായിരുന്നു ജോണ്‍സിന്റെ മഹത്തരമായ ഇന്നിംഗ്‌സ്. 2016 ടി20 ലോകകപ്പില്‍ 11 സിക്‌സ് അടിച്ച ക്രിസ് ഗെയ്‌ലിന് തൊട്ടരികില്‍ എത്തിയിരിക്കുകയാണ് ആരോണ്‍ ജോണ്‍സ്. ഇതോടെ ആരാണ് ആരോണ്‍ ജോണ്‍സ് എന്ന ചോദ്യവും സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നിട്ടുണ്ട്.

ആരാണ് ആരോണ്‍ ജോണ്‍സ്?

ബാര്‍ബഡോസിനായി പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന ജോണ്‍സ് ഇംഗ്ലണ്ട് പേസറും 2019 ഏകദിന ലോകകപ്പ് ടീമിലെ അംഗവുമായ ആര്‍ച്ചറുടെ ബാല്യകാല സുഹൃത്താണ്. 1994 ഒക്ടോബര്‍ 19ന് ജനിച്ച ഈ വലംകൈ ബാറ്റര്‍ 2017ലാണ് തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ആ സമയത്ത് ഏഴ് മത്സരങ്ങളില്‍ നിന്ന് 342 റണ്‍സാണ് നേടിയത്.

കരീബിയനില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം, അന്താരാഷ്ട്ര തലത്തില്‍ യുഎസ്എയെ പ്രതിനിധീകരിക്കാന്‍ ജോണ്‍സ് യോഗ്യത നേടി. അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ അവകാശവാദങ്ങളുണ്ട്. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ന്യൂയോര്‍ക്കിലാണ് ജനിച്ചതെന്ന് അവകാശപ്പെടുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹം ബാര്‍ബഡോസിലാണ് ജനിച്ചതെന്ന് പറയുന്നു. 2019ല്‍ യുഎസ്എയ്ക്ക് ഏകദിന പദവി നേടാന്‍ സഹായിച്ച, വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ട് മത്സരത്തിലാണ് ജോണ്‍സ് തന്റെ ആദ്യ സെഞ്ച്വറി നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതുവരെ 43 ഏകദിനങ്ങളില്‍ നിന്ന് 36.35 ശരാശരിയിലും 70.78 സ്ട്രൈക്ക് റേറ്റിലും 1454 റണ്‍സ് ജോണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 10 അര്‍ധസെഞ്ച്വറികളുമാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.

2019 മാര്‍ച്ചില്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതുവരെ 27 മത്സരങ്ങളില്‍ നിന്ന് 116.87 സ്‌ട്രൈക്ക് റേറ്റില്‍ 478 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ധസെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

aaron jones
പത്തു സിക്‌സുകള്‍, താണ്ഡവമാടി ആരോണ്‍ ജോണ്‍സ്; ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയ്ക്ക് ജയം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com