20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ്

സെവാഗ്, കോഹ്‌ലി, പന്ത്... പിന്‍ഗാമിയായി മറ്റൊരു പുത്തന്‍ താരോദയം
Tanmay Chaudhary steals the show in DC School Cup
Tanmay Chaudharyx
Updated on
1 min read

ന്യൂഡല്‍ഹി: വിരേന്ദര്‍ സെവാഗും വിരാട് കോഹ്‌ലിയും ഋഷഭ് പന്തും പയറ്റിത്തെളിഞ്ഞ ഡല്‍ഹി ക്രിക്കറ്റില്‍ നിന്നിതാ നാളെയുടെ പ്രതീക്ഷയുമായി മറ്റൊരു ബാറ്റര്‍. സ്‌കൂള്‍ ക്രിക്കറ്റില്‍ തീപ്പൊരി ബാറ്റിങുമായി കളം വാണ 16 കാരന്‍ തന്മയ് ചൗധരിയുടെ ബാറ്റിങാണ് ശ്രദ്ധേയമായത്. താരം മോഡേണ്‍ സ്‌കൂളിനു അണ്ടര്‍ 19 ടി20 കിരീടവും സമ്മാനിച്ചു.

അണ്ടര്‍ 19 സ്‌കൂള്‍ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ സ്‌കൂളിനെതിരെയാണ് താരത്തിന്റെ ആദ്യ തീപ്പൊരി ഇന്നിങ്‌സ് കണ്ടത്. ഇന്ത്യന്‍ സ്‌കൂളിനെതിരെ അടിച്ചെടുത്തത് 74 പന്തില്‍ 228 റണ്‍സ്! 20 സിക്‌സും 23 ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 308.11. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കിയും താരം ക്രീസില്‍ തീ പടര്‍ത്തി.

Tanmay Chaudhary steals the show in DC School Cup
ബോക്‌സിങ് ഡേ ടെസ്റ്റ്; ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ പേസ് സംഘം

താരത്തിന്റെ മികവില്‍ 20 ഓവറില്‍ മോഡേണ്‍ സ്‌കൂള്‍ സ്വന്തമാക്കിയത് 394 റണ്‍സ്. മറുപടി പറഞ്ഞ ഇന്ത്യന്‍ സ്‌കൂളിന്റെ പോരാട്ടം വെറും 27 റണ്‍സില്‍ അവസാനിച്ചു. മോഡേണ്‍ സ്‌കൂളിന്റെ ജയം 367 റണ്‍സ്. സ്‌കൂള്‍ ലെവല്‍ ടി20 ക്രിക്കറ്റില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ റെക്കോര്‍ഡും മോഡേണ്‍ സ്‌കൂള്‍ സ്വന്തമാക്കി.

നിലവില്‍ ഡല്‍ഹി ക്രിക്കറ്റ് ടീമിന്റെ അണ്ടര്‍ 16 വിഭാഗത്തില്‍ കളിക്കുന്ന താരമാണ് തന്മയ്. ഫൈനലില്‍ സെന്റ് തോമസ് സ്‌കൂളിനെതിരേയും താരം അതിവേഗ സെഞ്ച്വറി സ്വന്തമാക്കി. 65 പന്തില്‍ 118 റണ്‍സാണ് ഫൈനലില്‍ താരം നേടി. താരത്തിന്റെ മികവില്‍ മോഡേണ്‍ സ്‌കൂള്‍ നേടിയത് 5 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ്. മറുപടി പറഞ്ഞ സെന്റ് തോമസിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു.

Tanmay Chaudhary steals the show in DC School Cup
ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി
Summary

Delhi’s cricket nursery has unearthed another exciting prospect in 16-year-old Tanmay Chaudhary. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com