2018ലെ പന്ത് ചുരണ്ടല്‍ വിവാദം: 'സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് മാത്രമല്ല, പേരുകള്‍ ഇനിയും ഉണ്ട്', വെളിപ്പെടുത്തലുമായി മുന്‍താരം

Usman Khawaja
Usman Khawaja ANI
Edited By:
Updated on: 
1 min read

സിഡ്നി: 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനിടെയുണ്ടായ പന്തുചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടീമിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ താരം ഉസ്മാന്‍ ഖവാജ. വിവാദത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യങ്ങളാണ് ഖവാജ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയത്.

2018 മാര്‍ച്ചില്‍ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍, സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ രൂപമാറ്റം വരുത്തിയ 'സാന്‍ഡ്പേപ്പര്‍ഗേറ്റ്' വിവാദം, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. പന്തുചുരണ്ടലിനെ കുറിച്ച് മുഴുവന്‍ ടീമംഗങ്ങള്‍ക്കും അറിയാമായിരുന്നെന്നും പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റിലും ഈ തന്ത്രം ഉപയോഗിച്ചിരുന്നെന്നുമാണ് ഖവാജയുടെ വെളിപ്പെടുത്തല്‍.

പന്തില്‍ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബാറ്റര്‍മാരിലോ ബൗളര്‍മാരിലോ സപ്പോര്‍ട്ട് സ്റ്റാഫിലോ മാത്രം ഒതുങ്ങിനിന്നില്ലെന്നും, മറിച്ച് ടീം മുഴുവന്‍ ഇതുചര്‍ച്ച ചെയ്തതായാണ് മുന്‍ താരം പറയുന്നത്. 'സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ്' പത്രത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥാ ഭാഗങ്ങളിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഖവാജയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. 'ഇതുവരെ ലഭിച്ച എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണ പ്രക്രിയയിലൂടെ കണ്ടെത്തിയ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ വിശ്വാസമുണ്ട്' ക്രിക്കറ്റ് ഓസ്ട്രേലിയ പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

2018-ല്‍ നടന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തില്‍ ഖവാജയ്ക്ക് കുറ്റകൃത്യങ്ങളിലൊന്നും പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. പന്തില്‍ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെ കുറിച്ച് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് മാത്രമാണ് മുന്‍കൂട്ടി അറിവുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. വാര്‍ണര്‍ക്കും ഒരു വര്‍ഷമാണ് വിലക്ക് ലഭിച്ചത്. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ശിക്ഷയായി ലഭിച്ചു.

Usman Khawaja
കിവീസിനെ 134ല്‍ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം
Usman Khawaja
'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു
Usman Khawaja
15കാരന്‍ വൈഭവ് സൂര്യവംശി ക്യാപ്റ്റന്‍; മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിനെ നയിക്കും
Summary

2018 Ball-Tampering Scandal: 'Not Just Smith, Warner, and Bancroft—There Are Others,' Usman Khawaja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER