2021 ടി20 ലോകകപ്പ് കളിക്കാന്‍ ധോനിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും: ഷുഐബ് അക്തര്‍

'ട്വന്റി20 ക്രിക്കറ്റില്‍ ധോനിക്ക് തുടരാമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വരേണ്ടത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണ്'
2021 ടി20 ലോകകപ്പ് കളിക്കാന്‍ ധോനിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും: ഷുഐബ് അക്തര്‍
Updated on
1 min read

ലാഹോര്‍: ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം സൃഷ്ടിച്ച അലയൊലികള്‍ ക്രിക്കറ്റ് ലോകത്ത് കെട്ടടങ്ങിയിട്ടില്ല. അതിന് ഇടയില്‍ പാക് പേസര്‍ ഷുഐബ് അക്തറുടെ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ധോനിയോട് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്ന് പ്രധാനമന്ത്രിക്ക് ആവശ്യപ്പെടാം എന്നാണ് അക്തര്‍ പറയുന്നത്. 

ട്വന്റി20 ക്രിക്കറ്റില്‍ ധോനിക്ക് തുടരാമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വരേണ്ടത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ എല്ലാം ധോനി നേടി കഴിഞ്ഞു. റാഞ്ചിയില്‍ നിന്ന് എത്തിയ വ്യക്തി ഇന്ത്യയെ വിറപ്പിച്ചു. അതില്‍ കൂടുതല്‍ എന്താണ് ആവശ്യപ്പെടാനാവുക. ലോകത്തിന്റെ ഓര്‍മയില്‍ നിങ്ങള്‍ ഉണ്ടാവുക എന്നതാണ് വിഷയം. ഇന്ത്യയെ പോലൊരു രാജ്യം നിങ്ങളെ മറന്നു കളയില്ല...അക്തര്‍ പറഞ്ഞു. 

പ്രധാനമന്ത്രി ധോനിയെ വിളിച്ച് 2021 ട്വന്റി20 ലോകകപ്പ് കളിക്കണം എന്ന് ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കും...പറയാനാവില്ല എന്താണ് സംഭവിക്കുക എന്ന്. 1987ല്‍ ഇമ്രാന്‍ ഖാനോട് കളിക്കാന്‍ ജനറല്‍ സിയ ഉള്‍ ഹഖ് ആവശ്യപ്പെട്ടത് പോലെ. അന്ന് ഇമ്രാന്‍ കളിച്ചു. പ്രധാനമന്ത്രിയോട് നോ പറയാന്‍ നിങ്ങള്‍ക്കാനില്ല...

ധോനിക്ക് ഇന്ത്യ വിടവാങ്ങല്‍ മത്സരം നല്‍കും. എന്നെ വിശ്വസിക്കൂ. ധോനി അത് നിരസിച്ചാല്‍ പിന്നെ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഇന്ത്യ അതിന് തയ്യാറാവം. ധോനിക്ക് വേണ്ടി സ്‌റ്റേഡിയം നിറയുമെന്നും അക്തര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com