എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ഇന്ന്. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം. സതാംപ്ടണില്‍ നടന്ന ആദ്യ ട്വന്റി20 ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
കോഹ് ലി, ഋഷഭ് പന്ത്, ബുമ്ര എന്നിവര്‍ ടീമിലേക്ക് വരുമ്പോള്‍ സതാംപ്ടണില്‍ ആദ്യ ട്വന്റി20ക്ക് ഇറങ്ങിയ പ്ലേയിങ് ഇലവനിലെ പല താരങ്ങള്‍ക്കും സ്ഥാനം നഷ്ടമാവും. അര്‍ഷ്ദീപ് സിങ്ങിന് പകരം ബുമ്ര പ്ലേയിങ് ഇലവനിലേക്ക് വന്നേക്കും. കോഹ് ലി തിരിച്ചെത്തുന്നതോടെ ദീപക് ഹൂഡ പ്ലേയിങ് ഇലവന് പുറത്തായേക്കും.
ദിനേശ് കാര്‍ത്തിക്കോ ഇഷാന്‍ കിഷനോ?
ഋഷഭ് പന്ത് വരുന്നതോടെ ഇഷാന്‍ കിഷന്‍ ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ഒരാള്‍ക്കാവും ഇലവനില്‍ അവസരം ലഭിക്കുക. അക്ഷര്‍ പട്ടേലിന് പകരം രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ശ്രേയസ് അയ്യറിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.
സതാംപ്ടണില്‍ ബാറ്റേഴ്‌സ് നിരാശപ്പെടുത്തിയതാണ് ഇംഗ്ലണ്ടിന്റെ ആശങ്ക. 36 റണ്‍സ് നേടിയ മൊയിന്‍ അലി ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മിന്നും ഫോമില്‍ തുടരുന്ന ബട്ട്‌ലര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായി മടങ്ങി. എഡ്ജ്ബാസ്റ്റണില്‍ തിരികെ കയറി പരമ്പര സമനിലയിലാക്കുകയാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
From bowling fast to scoring big and crediting those behind the scenes.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates