ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

സ്മതി മന്ധാന, ജെമിമ റോഡ്രിഗ്‌സ്, ദീപ്തി ശര്‍മ എന്നിവര്‍ ടീമില്‍
ICC Women's World Cup Team of the Tournament
ലോറ വോള്‍വാര്‍ട്, Team of the Tournamentx
Updated on
1 min read

നവി മുംബൈ: ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ വിവിധ ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി. കന്നി കിരീട നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്മൃതി മന്ധാന, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗ്‌സ് എന്നിവര്‍ ടീമിലിടം പിടിച്ചു.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ടീമിലില്ല. ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ് ഐസിസി ഇലവന്റെ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നു മൂന്ന് വീതം താരങ്ങളും ഒരു പാകിസ്ഥാന്‍ താരവുമാണ് ടീമിലുള്ളത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണ്‍ 12ാം താരമായി ടീമിലെത്തി.

ICC Women's World Cup Team of the Tournament
14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

ഐസിസി ലോകകപ്പ് ഇലവൻ: ലോറ വോള്‍വാര്‍ട് (ദക്ഷിണാഫ്രിക്ക, ക്യാപ്റ്റന്‍), സ്മൃതി മന്ധാന (ഇന്ത്യ), ജെമിമ റോഡ്രിഗ്‌സ് (ഇന്ത്യ), മരിസന്‍ കാപ് (ദക്ഷിണാഫ്രിക്ക), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (ഓസ്‌ട്രേലിയ), ദീപ്തി ശര്‍മ (ഇന്ത്യ), അന്നബല്‍ സതര്‍ലാന്‍ഡ് (ഓസ്‌ട്രേലിയ), നദീന്‍ ഡി ക്ലാര്‍ക് (ദക്ഷിണാഫ്രിക്ക), സിദ്ര നവാസ് (പാകിസ്ഥാന്‍), അലന കിങ് (ഓസ്‌ട്രേലിയ). 12ാം താരം: സോഫി എക്‌സസ്റ്റോണ്‍ (ഇംഗ്ലണ്ട്).

ICC Women's World Cup Team of the Tournament
'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'
Summary

Team of the Tournament: There was no place for title-winning captain Harmanpreet Kaur even as three Indians made it to the team of the tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com