കൊല്‍ക്കത്തക്കെതിരെ ഋഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: പിടിഐ
കൊല്‍ക്കത്തക്കെതിരെ ഋഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: പിടിഐ

അവസാന 2 ഓവറില്‍ 37 റണ്‍സ്; തകര്‍ത്തടിച്ച് ഡല്‍ഹി; കൊല്‍ക്കത്തക്ക് 216 റണ്‍സ് വിജയ ലക്ഷ്യം

രണ്ട് ഓവറില്‍ 37 റണ്‍സ് അടിച്ചു കൂട്ടി ശാര്‍ദുലും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഡല്‍ഹിയുടെ സ്‌കോര്‍ 200 കടത്തിയത്
Published on

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്‍പില്‍ കൂറ്റന്‍ വിജയ ലക്ഷ്യം വെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് ആണ് കണ്ടെത്തിയത്. അവസാന രണ്ട് ഓവറില്‍ 37 റണ്‍സ് അടിച്ചു കൂട്ടി ശാര്‍ദുലും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഡല്‍ഹിയുടെ സ്‌കോര്‍ 200 കടത്തിയത്. 

ഓപ്പണിങ്ങില്‍ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം മുതലെടുത്താണ് ഡല്‍ഹി ബാറ്റേഴ്‌സ് കത്തിക്കയറിയത്. 93 റണ്‍സ് ആണ് ഓപ്പണിങ്ങില്‍ പൃഥ്വിയും വാര്‍ണറും ചേര്‍ന്ന് കണ്ടെത്തിയത്. 29 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തി 51 റണ്‍സോടെ പൃഥ്വി ഷാ പുറത്തായി. 

സുനില്‍ നരൈന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്

45 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും പറത്തി 65 റണ്‍സ് ആണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഋഷഭ് പന്ത് 14 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി 27 റണ്‍സോടെ പുറത്തായി. അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ നിന്ന് 22 റണ്‍സും ശാര്‍ദുല്‍ താക്കൂര്‍ 29 റണ്‍സും എടുത്ത് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചു. 

കൊല്‍ക്കത്ത ബൗളര്‍മാരില്‍ സുനില്‍ നരെയ്ന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നരൈന്‍ 2 വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും റസലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com