സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി

വിന്‍ഡിസിനെതിരായ നാലാം ട്വന്റി20 ഇന്ന്; ശ്രേയസിന് പകരം സഞ്ജു സാംസണ്‍ കളിച്ചേക്കും 

ആദ്യ മൂന്ന് ട്വന്റി20യും കളിച്ച ശ്രേയസിന് 0, 10, 24 എന്നീ സ്‌കോറുകളാണ് കണ്ടെത്താനായത്
Published on

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ നാലാം ട്വന്റി20 ഇന്ന്. ഫ്‌ളോറിഡയിലെ ബ്രൗവാര്‍ഡ് കൗണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8നാണ് മത്സരം. മൂന്നാം ഏകദിനത്തില്‍ കളിച്ച പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റങ്ങളോടെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. 

മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനും സാധ്യതയുണ്ട്. ശ്രേയസ് അയ്യറിന് പകരമാവും സഞ്ജു ഇലവനിലേക്ക് എത്തുക. ആദ്യ മൂന്ന് ട്വന്റി20യും കളിച്ച ശ്രേയസിന് 0, 10, 24 എന്നീ സ്‌കോറുകളാണ് കണ്ടെത്താനായത്. 

സൂര്യകുമാറിനെ ഓപ്പണിങ്ങില്‍ തന്നെ ഇറക്കാനാണ് സാധ്യത. സൂര്യകുമാറിനെ മധ്യനിരയിലേക്ക് മാറ്റിയാല്‍ സഞ്ജു രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും സാധ്യതയുണ്ട്. ബൗളിങ്ങില്‍ ആവേശ് ഖാന് സ്ഥാനം നഷ്ടമായേക്കും. പരിക്കേറ്റ ഹര്‍ഷല്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത. രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരിച്ചെത്തിയേക്കും. 

ഇന്ത്യയുടെ സാധ്യത 11: രോഹിത് ശര്‍മ, സൂര്യകുമാര്‍, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍, ചഹല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com