പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 9 താരങ്ങളുടെ വിസ നിഷേധിച്ചത് ഇന്ത്യന്‍ ഗുസ്തി ടീമിന് തിരിച്ചടിയായി
wrestling
Sports Ministry lifts ban on Wrestling Federation of India
Updated on: 
1 min read

ചെന്നൈ: പ്രായം 20 വയസ്സോ അതിൽ താഴെയോ ആണെന്നും സ്ഥിരമായി ജോലിയില്ലെന്നും കാട്ടി ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് അമേരിക്ക വിസ നിഷേധിച്ചു. ലാസ് വെഗാസിൽ ഒക്ടോബർ 12 മുതൽ 18 വരെ നടക്കുന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറെടുത്ത 16 അംഗ ഇന്ത്യൻ സംഘത്തിലെ ഒൻപത് താരങ്ങൾക്കാണ് യുഎസ് എംബസി യാത്രാനുമതി നിഷേധിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കായികതാരങ്ങൾക്ക് അനുമതി നിഷേധിച്ചത് ഇന്ത്യൻ സംഘത്തിന് വലിയ പ്രഹരമായി മാറിയിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് 30 ഗുസ്തി താരങ്ങളെയാണ് ചാമ്പ്യൻഷിപ്പിനായി തെരഞ്ഞെടുത്തത്. ബുധനാഴ്ച്ച 16 ഗുസ്തി താരങ്ങളും 8 സപ്പോര്‍ട്ടിംഗ് സ്റ്റാഫും വിസ അഭിമുഖത്തിനായി എംബസിയില്‍ എത്തി. എന്നാല്‍ 20 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ഗുസ്തി താരങ്ങളോട് എംബസിയിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ക്യൂവില്‍ നില്‍ക്കാന്‍ പറയുകയും തുടര്‍ന്ന് പ്രായവും തൊഴില്‍ സാഹചര്യവും ചൂണ്ടിക്കാട്ടി വിസ നിഷേധിക്കുകയുമായിരുന്നു.

wrestling
ബുംറ തിരിച്ചെത്തി; ഹർഷിത് റാണയ്ക്ക് വീണ്ടും പരിക്ക്; യഷ് ഠാക്കൂർ ടീമിൽ

അടുത്തിടെ ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ച ഏക വനിതാ താരത്തിനും ശമ്പള സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ സാധിച്ചില്ലെന്ന കാരണം പറഞ്ഞ് വിസ നൽകിയില്ല. സമർത്ഥ് ഗജാനൻ, ധീരജ് കുമാർ മാലിക്, സച്ചിൻ കുമാർ, നിഖിൽ, ഹർദീപ്, പർവീൺ, അഹല്യ ശത്രുഘ്നൻ ഷിൻഡെ, നേഹ ശർമ്മ, നേഹ എന്നിവരാണ് വിസ നിഷേധിക്കപ്പെട്ട ഒൻപത് കായിക താരങ്ങൾ.

സംഭവത്തിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ' ഈ ഗുസ്തി താരങ്ങളെല്ലാം 23 വയസിന് താഴെയുള്ളവരുടെ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റിലാണ് മത്സരിക്കുന്നത്. അതിനാല്‍ അവരില്‍ ഭൂരിഭാഗം പേരും 20 വയസ്സോ അതില്‍ താഴെയോ ഉള്ളവരാണ്. നിലവില്‍ അവര്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. വിസ നിഷേധിച്ചത് നിരാശാജനകമാണെന്നും' ഫെഡറേഷന്‍ വ്യക്തമാക്കി.

wrestling
'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

അതേസമയം, വിഷയത്തില്‍ കായിക ലോകത്തെ അന്താരാഷ്ട്ര ഭരണസമിതിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് അടിയന്തരമായി ഇടപെടുകയും പരിഹാര നടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു. യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് തലവന്‍ നെനാദ് ലാലോവിച്ച് ബുധനാഴ്ച്ച റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ്കുമാര്‍ സിംഗുമായി സംസാരിച്ചതായാണ് വിവരം.

'വിഷയം ചൂണ്ടികാണിച്ച് ആഗോള സമിതിക്ക് കത്തെഴുതാന്‍ നെനാദ് സഞ്ജയ് കുമാറിനോട് ആവശ്യപ്പെട്ടു. 'യുഎസ്എ റെസ്ലിംഗുമായി സംസാരിക്കാമെന്നും ന്യൂഡല്‍ഹിയിലെ അവരുടെ എംബസിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടാമെന്നും നെനാദ് ഉറപ്പ് നല്‍കിയതായി സഞ്ജയ് കുമാര്‍ അറിയിച്ചു.

Summary

9 Indian athletes scheduled to participate in the Under-23 World Championship have been denied US visas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com