ഫൈനലിലും 'ആര്യവീര്‍ സെവാഗ്', അര്‍ധ സെഞ്ച്വറി!

338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടര്‍ന്ന് ഇന്ത്യ
Aaryavir Sehwag celebrating half century
Aaryavir Sehwagx
Updated on: 
1 min read

അല്‍ അമിറാത്ത്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ മിന്നും ഫോം ഫൈനലിലും ആവര്‍ത്തിച്ച് വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്. പാകിസ്ഥാനെതിരായ ഫൈനലില്‍ 338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി താരം അര്‍ധ സെഞ്ച്വറിയടിച്ച് മികച്ച തുടക്കം നല്‍കി മടങ്ങി.

51 പന്തില്‍ 8 ഫോറുകള്‍ സഹിതം ആര്യവീര്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 95ല്‍ എത്തിയപ്പോഴാണ് ആര്യവീര്‍ മടങ്ങിയത്. മൊത്തം 61 പന്തില്‍ 9 ഫോറുകള്‍ സഹിതം 58 റണ്‍സെടുത്താണ് ആര്യവീര്‍ മടങ്ങിയത്. താരത്തിന്റെ മികവില്‍ ഫൈനലില്‍ ഇന്ത്യ മികച്ച തുടക്കവുമിട്ടു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖാന്‍ (107) അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ അബ്ദുല്‍ ഖാദിര്‍ (80), നായകന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാന് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

Aaryavir Sehwag celebrating half century
21 പന്തില്‍ 60* റണ്‍സ്, 'സൂര്യകുമാര്‍ യാദവ്' ഇവിടെ തന്നെയുണ്ട്!

തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചാണ് പാകിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഹയാം ഖാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം ഓവറില്‍ ഹയാം ഖാനെ പുറത്താക്കി കവ്യ പട്ടേലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ അബ്ദുല്‍ ഖാദിറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാകിസ്ഥാനെ 200 കടത്തി. 204 റണ്‍സില്‍ ഖാദിറിനെ അര്‍ജുന്‍ രജ്പുത് പുറത്താക്കി.

മികച്ച ബാറ്റിങ് തുടര്‍ന്ന ഉസ്മാന്‍ ഖാന്‍ 36-ാം ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്‌കോര്‍ 238ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ പിന്നീട് മുന്നോട്ടുനയിച്ചത് നായകന്‍ ഫര്‍ഹാന്‍ യൂസഫാണ്. ഉസ്മാനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഫര്‍ഹാനും അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ കവ്യ പട്ടേല്‍ ഉസ്മാന്‍ ഖാനെ പുറത്താക്കി. പിന്നാലെ ഫര്‍ഹാന്‍ യൂസഫിനെ 63 റണ്‍സില്‍ ചിഗുരുപതി വെങ്കടയും പുറത്താക്കി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണതോടെ 350നു താഴെ പാക് പടയെ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി.

Aaryavir Sehwag celebrating half century
15-ാം വയസ്സില്‍ നായകന്‍! ചരിത്രം കുറിച്ച് വൈഭവ്; 'അരങ്ങേറ്റ' മത്സരത്തില്‍ 18ന് പുറത്ത്
Aaryavir Sehwag celebrating half century
കിവീസ് മണ്ണില്‍ ഇന്ത്യന്‍ പേസിന് കരുത്തേകാന്‍ ഗുര്‍നൂര്‍ ബ്രാര്‍; ടെസ്റ്റ് ടീമില്‍ നിന്ന് കുല്‍ദീപ് പുറത്ത്
Summary

IND vs PAK, Under 19 Asia Cup Final: Aaryavir Sehwag's 58 run knock ends as Pakistan claim first breakthrough against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER