'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

പറത്തിയത് 11 കൂറ്റൻ സിക്സുകൾ
AB De Villiers Slams 37-Ball Ton In Legends League
AB De Villiers x
Updated on: 
1 min read

ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ട് 8 വർഷമായിട്ടും തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു വീണ്ടും തെളിയിച്ച് ദക്ഷിണാഫ്രിക്ക ഇതിഹാസ ബാറ്റർ എബി ഡിവില്ല്യേഴ്സ്. വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജന്റ്സ് പോരാട്ടത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി തൂക്കി എബിഡി. മത്സരത്തിൽ പുറത്താകാതെ 40 പന്തിൽ 111 റൺസാണ് ഇതിഹാസ താരം വാരിയത്. ഓസ്ട്രേലിയ ചാംപ്യൻസ്- ദക്ഷിണാഫ്രിക്ക ചാംപ്യൻസ് പോരാട്ടത്തിലാണ് പഴയ ഡിവില്ല്യേഴ്സിനെ ഓർമിപ്പിച്ചുള്ള വെടിക്കെട്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് അടിച്ചുകൂട്ടിയത്. ഡാർസി ഷോർട്ട്, ഡേവിഡ് വാർണർ, ജോ ബേൺസ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ ചാംപ്യൻസ് മികച്ച സ്കോറുയർത്തിയത്.

വിജയത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് ചാംപ്യൻമാർക്കായി എബി ഡിവില്ല്യേഴ്സ് മൂന്നാം നമ്പറിലാണ് ബാറ്റിങിന് എത്തിയത്. 11 സിക്സും 6 ഫോറും സഹിതം 40 പന്തിൽ പുറത്താകാതെ 111 റൺസ് തൂക്കി 'മിസ്റ്റർ 360' ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. എബിഡി ഇറങ്ങിയ ശേഷം 15.2 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.

AB De Villiers Slams 37-Ball Ton In Legends League
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

കവർ, ലോങ് ഓഫ്, ലോങ് ഓൺ ഭ​ഗങ്ങളിലേക്കും ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെയും നരവധി സിക്സുകൾ 42കാരൻ പറത്തി. പ്രതാപകാലമാണ് ഈ ഘട്ടങ്ങളിലെല്ലാം ആരാധകരുടെ മനസിലേക്ക് എത്തിയത്. ഓപ്പണർ റിച്ചാർഡ് ലെവി (29 പന്തിൽ 62) ഡിവില്ല്യേഴ്സിനു മികച്ച പിന്തുണയും നൽകി.

ഇതാദ്യമായല്ല താരം ലെജന്റ്സ് പോരാട്ടത്തിൽ കളം വാഴുന്നത്. കഴിഞ്ഞ സീസണിലെ പോരിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരം ഡിവില്ല്യേഴ്സ് തന്നെയാണ്. അന്ന് 6 മത്സരങ്ങളിൽ നിന്നു 429 റൺസാണ് ഇതിഹാസം അടിച്ചുകൂട്ടിയത്. 3 സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും കഴിഞ്ഞ സീസണിൽ നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷവും ഐപിഎൽ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഡിവില്ല്യേഴ്സ് കളിച്ചിരുന്നു. 2021ലാണ് ഐപിഎല്ലിൽ നിന്നു വിരമിച്ചത്. 5 വർഷത്തിലേറെയായി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്ന എബിഡി 42ാം വയസിലും ഉയർന്ന നിലയിൽ ഫിറ്റ്നസും ഫോമും നിലനിർത്തുന്നതു തന്നെ ആരാധകർക്ക് അമ്പരപ്പുണ്ടാക്കുന്നു.

AB De Villiers Slams 37-Ball Ton In Legends League
21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!
AB De Villiers Slams 37-Ball Ton In Legends League
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!
Summary

South Africa great AB de Villiers was at his brutal best as he slammed a 37-ball hundred in the World Championship of Legends (WCL) 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com