'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും'
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേിരാടാനിറങ്ങുന്നു. ഇന്ത്യയെ സംബന്ധിച്ച് അതി നിര്‍ണായക പോരാട്ടമാണിത്. ഇന്ന് വൈകീട്ട് 7 മുതല്‍ ചെന്നൈ ചെപ്പോക്കിലാണ് മത്സരം.
ഓപ്പണറെന്ന നിലയില്‍ ഇതുവരെ മികവിലേക്ക് ഉയരാന്‍ സാധിക്കാതെ നില്‍ക്കുന്ന അഭിഷേക് ശര്‍മയെ ഇന്ത്യ ഇന്ന് കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ വീരേന്ദര്‍ സെവാഗ്. അഭിഷേകിനെ ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സെവാഗ് മുന്നോട്ടു വയ്ക്കുന്നത്. അഭിഷേകിനു വിശ്രമം നല്‍കണമെന്നു പറയുകയാണ് സെവാഗ്.
'ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കില്‍ ഇന്ന് അഭിഷേകിനെ കളിപ്പിക്കില്ല. അദ്ദേഹത്തിനൊരു ഇടവേള നല്‍കി സഞ്ജു സാംസണെ പരീക്ഷിക്കുമായിരുന്നു. സിംബാബ്‌വെക്കെതിരായ പോരാട്ടം നിര്‍ണായകമാണ്. തോറ്റാല്‍ ഇന്ത്യന്‍ പുറത്താകും. ഈ ഘട്ടത്തില്‍ ഫോം നോക്കി ഇന്ത്യ ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കണം.'
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തന്ത്രങ്ങളില്‍ ഒരു അപാകതയും കാണാനില്ല. ടീം സെലക്ഷനിലാണ് പ്രശ്‌നങ്ങളെന്നും മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടുന്നു.
'തന്ത്രങ്ങളൊന്നും മോശമായിട്ടില്ല. ടീം തിരഞ്ഞെടുപ്പിലാണ് മാറ്റങ്ങള്‍ വേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. പ്രകടനമാണ് മുഴച്ചു നില്‍ക്കുന്ന പ്രശ്‌നം. ആ വശം മികവുറ്റതാക്കുക നിര്‍ബന്ധമാണ്. അക്കാര്യത്തില്‍ കഠിനമായ ശ്രമം തന്നെ വേണം. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫോമില്‍ അല്ല. ഇരുവര്‍ക്കും അക്കാര്യം നല്ല ബോധ്യം വേണം'- സെവാഗ് വ്യക്തമാക്കി.
ഇന്ത്യയുടെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിച്ചതാണ് അഭിഷേകിന്റേയും തിലകിന്റേയും ഫോം. അഭിഷേകാണ് ഇക്കാര്യത്തില്‍ ദയനീയമായി നില്‍ക്കുന്നത്. പ്രാഥമിക ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ അഭിഷേക് മൂന്നിലും പൂജ്യത്തിനു പുറത്തായി. ഒരു മത്സരത്തില്‍ 12 പന്തില്‍ 14 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
തിലക് ടി20 ഫോര്‍മാറ്റിനു യോജിച്ച രീതിയിലേക്ക് ഉയര്‍ന്നു ബാറ്റ് ചെയ്യുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. താരത്തിനു താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഈ സമ്മര്‍ദ്ദം പിന്നീടുള്ള ബാറ്റര്‍മാരേയും ബാധിക്കുന്നു.
Sanju Samson: Former opener Virender Sehwag has called for Abhishek Sharma to be rested ahead of India's crucial Super 8 encounter with Zimbabwe
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

