Abhishek Sharma batting
Abhishek Sharmax

ചരിത്രമെഴുതി അഭിഷേക് ശർമ; ടി20 റാങ്കിങിൽ ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റുകൾ, റെക്കോർഡ്

ഒന്നാം റാങ്ക് നിലനിർത്തി അഭിഷേകും വരുൺ ചക്രവർത്തിയും
Published on

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് ഓപ്പണർ അഭിഷേക് ശർമയായിരുന്നു. സൂപ്പർ ഫോർസിലെ തുടരെ മൂന്ന് അർധ സെഞ്ച്വറികളടക്കം താരം പ്ലെയർ ഓഫ് ദി ടൂർണമെന്റും ആയിരുന്നു. പിന്നാലെ ടി20 ബാറ്റിങ് റാങ്കിങിൽ ഒരപൂർവ റെക്കോർഡോടെ അഭിഷേക് ഒന്നാം സ്ഥാനം നിലനിർത്തി.

ഐസിസി ടി20 ബാറ്റർമാരിൽ ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് എന്ന റെക്കോർഡാണ് അഭിഷേക് സ്വന്തമാക്കിയത്. നിലവിൽ 931 റേറ്റിങ് പോയിന്റുകളുമായാണ് താരം ഒന്നാം റാങ്കിൽ തുടരുന്നത്. 5 വർഷം മുൻപ് ഇം​ഗ്ലണ്ട് ഡേവിഡ് മാലൻ സ്ഥാപിച്ച 919 റേറ്റിങ് പോയിന്റിന്റെ റെക്കോർഡാണ് അഭിഷേക് പഴങ്കഥയാക്കിയത്.

Abhishek Sharma batting
സെഞ്ച്വറിക്ക് പിന്നാലെ രാഹുല്‍ പുറത്ത്; ലീഡ് 100 കടത്തി ഇന്ത്യ

ഐസിസി ടി20 റാങ്കിങിൽ ബാറ്റിങ്, ബൗളിങ് വിഭാ​ഗത്തിൽ ഇന്ത്യൻ താരങ്ങൾ തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ബൗളർമാരിൽ വരുൺ ചക്രവർത്തിയാണ് ഒന്നാം റാങ്കിൽ. ഓൾ റൗണ്ടർ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ഹർദിക് പാണ്ഡ്യയ്ക്ക് ആ സ്ഥാനം നഷ്ടമായി. താരം രണ്ടാം സ്ഥാനത്തേക്കിറങ്ങി. പാകിസ്ഥാൻ സയിം അയൂബാണ് ഒന്നാം റാങ്കിലെത്തിയത്.

Abhishek Sharma batting
അര്‍ത്തുങ്കല്‍ ബീച്ചില്‍ ജോണ്ടി റോഡ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട്! മണലില്‍ ക്രിക്കറ്റ് കളിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം (വിഡിയോ)
Summary

ICC's world number one men's T20 batter Abhishek Sharma creates history, becomes the first batter to go past 930 rating points in the history of the rankings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com