

ജയ്പൂര്‍: സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമയ്ക്ക് സുക്ഷയൊരുക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ആരോപണം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് ശേഷം ടീം ബസിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു ആരാധിക അഭിഷേകിന്റെ കൈ ബലമായി പിടിച്ച് വലിക്കുക ആയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടെപെടുകയും താരത്തിനെ സുരക്ഷിതമായി ബസിലേക്ക് മാറ്റുകയും ചെയ്തു. താരത്തെ നേരിൽ കണ്ട ആവേശത്തിലാണ് ആരാധിക ഇങ്ങനെ പെരുമാറിയെന്നാണ് സൂചന. സംഭവം അഭിഷേക് ശർമയെ വല്ലാതെ അസ്വസ്ഥനാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ് നടക്കുന്നത്.
താരത്തിന്റെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്നാണ് ആരാധകരുടെ കമന്റുകൾ. താരങ്ങളോട് ആരാധകർ കാണിക്കുന്ന ആവേശം സ്വാഭാവികമാണെങ്കിലും വ്യക്തിപരമായ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം. അതേ സമയം, രാജസ്ഥാനെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. അഭിഷേക് 29 പന്തില്‍ നിന്ന് 57 റണ്‍സെടുത്തത് ടീമിന്റെ വിജയത്തിൽ നിർണായകമായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates