അസ്മത്തുള്ള ഒമർസായി കൊടുങ്കാറ്റായി; യു എ ഇയെ അഫ്ഗാൻ 5 വിക്കറ്റിന് തോൽപ്പിച്ചു

ആദ്യം ബാറ്റുചെയ്ത യു എ ഇ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നാല് പന്തുകൾ ബാക്കിനിൽക്കേ വിജയം സ്വന്തമാക്കി.
azmatullah omarzai
Afghanistan Defeat UAE by Five Wickets in T20 World Cup Thrillerfile
Updated on
1 min read

ന്യൂഡൽഹി: ടി20 ലോകകപ്പ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാന് ആദ്യ ജയം. അഞ്ച് വിക്കറ്റിനാണ് റാഷിദ് ഖാനും സംഘവും യു എ ഇയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത യു എ ഇ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നാല് പന്തുകൾ ബാക്കിനിൽക്കേ വിജയം സ്വന്തമാക്കി.

azmatullah omarzai
ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ)

ടോസ് നേടിയ അഫ്ഗാൻ ഫീൽഡിങ് തെരഞ്ഞെടുക്കയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യു എ ഇ സൊഹൈബ് ഖാന്റെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. 48 പന്തിൽ നിന്ന് 68 റൺസാണ് താരം അടിച്ചെടുത്തത്.

യു എ ഇയ്ക്കായി അലിഷാൻ ഷറഫു 31 പന്തിൽ 40 റൺസും നേടിയിരുന്നു.  അഫ്ഗാൻ താരം അസ്മത്തുള്ള ഒമർസായുടെ കലക്കൻ പ്രകടനമാണ് യു എ ഇയുടെ നട്ടെല്ല് തകർത്തത്. 4 ഓവറിൽ 15 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റാണ് താരം നേടിയത്.

azmatullah omarzai
അപ്രതീക്ഷിത നീക്കം; സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി

161 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാന് വേണ്ടി ഇബ്രാഹിം സദ്രാൻ 53 റൺസ് നേടി. അസ്മത്തുള്ള ഒമർസ 21 പന്തിൽ 40 റൺസും നേടി. ഇരുവരുടെയും മികച്ച പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ യു എ ഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖ്,മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Summary

Afghanistan Defeat UAE by Five Wickets in T20 World Cup Thriller

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com