3288 പന്തിൽ നിന്ന് 5000 റൺസ്, റെക്കോർഡുകൾ കടപുഴക്കി ഡിവില്ലിയേഴ്സ്

ഡൽഹിക്കെതിരായ തകർപ്പൻ ഇന്നിങ്സോടെ ഡിവില്ലിയേഴ്സ് സ്വന്തമാക്കിയ നേട്ടങ്ങൾ
ഡിവില്ലിയേഴ്സ്/ഫോട്ടോ: ഐപിഎൽ, ട്വിറ്റർ
ഡിവില്ലിയേഴ്സ്/ഫോട്ടോ: ഐപിഎൽ, ട്വിറ്റർ
Updated on
1 min read

അഹമ്മദാബാദ്: ഒരിക്കൽ കൂടി ഡിവില്ലിയേഴ്സിന്റെ വൺ മാൻ ഷോ ബാം​ഗ്ലൂരിന്റെ രക്ഷയ്ക്കെത്തിയപ്പോൾ റെക്കോർഡുകളിൽ പലതും അവിടെ സൗത്ത് ആഫ്രിക്കൻ മുൻ താരം കടപുഴക്കി. 42 പന്തിൽ നിന്ന് 3 ഫോറും അഞ്ച് സിക്സും പറത്തി 75 റൺസ് നേടിയാണ് പൊരുതാവുന്ന സ്കോറിലേക്ക് ബാം​ഗ്ലൂരിനെ ഡിവില്ലിയേഴ്സ് എത്തിച്ചത്. ഡിവില്ലിയേഴ്സ് മാത്രമല്ല, പൃഥ്വി ഷായും ഹർഷൽ പട്ടേലും കളി അവസാനിപ്പിച്ചത് നേട്ടങ്ങൾ സ്വന്തമാക്കി

50ന് മകളിൽ സ്കോർ കണ്ടെത്തിയ കളിയിൽ ഇത് 23ാം വട്ടമാണ് ഡിവില്ലിയേഴ്സ് പുറത്താവാതെ നിൽക്കുന്നത്. 19 വട്ടം 50ന് മുകളിൽ സ്കോർ ചെയ്ത് പുറത്താവാതെ നിന്ന ധോനിയാണ് രണ്ടാം‌ സ്ഥാനത്ത്. തന്റെ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിന് എതിരെ ഇത് 5ാം തവണയാണ് ഡിവില്ലിയേഴ്സ് അർധ ശതകം കണ്ടെത്തുന്നത്. ഡൽഹിക്കെതിരെ ഇത്രയും അർധ ശതകം നേടുന്ന ഒരേയൊരു വിദേശ താരമാണ് ഡിവല്ലിയേഴ്സ്. രഹാനെ, വിരാട് കോഹ് ലി എന്നിവരാണ് ഡൽഹിക്കെതിരെ കൂടുതൽ അർധ ശതകം നേടിയവരിൽ ഡിവില്ലിയേഴ്സിന് ഒപ്പമുള്ളത്. 

5000 ഐപിഎൽ റൺസ് 3288 പന്തിൽ നിന്ന് നേടിയും ഡിവില്ലിയേഴ്സ് റെക്കോർഡിട്ടു. 3554 പന്തിൽ നിന്ന് 5000 തികച്ച ഡേവിഡ് വാർണറെയാണ് ഡിവില്ലിയേഴ്സ് മറികടന്നത്. ഐപില്ലിൽ 1000 റൺസ് കണ്ടെത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്ക് പൃഥ്വി ഷാ എത്തി.റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനായി ഹർഷൽ പട്ടേൽ 50 വിക്കറ്റും തന്റെ അക്കൗണ്ടിലേക്ക് ചേർത്തു. ചഹൽ, അനിൽ കുംബ്ലേ, വിനയ് കുമാർ, ശ്രീനാഥ് അരവിന്ദ് എന്നിവരാണ് ഹർഷലിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. 

ഐപിഎല്ലിൽ മാക്സ് വെൽ 100 സിക്സ് തികച്ചു. മാക്സ് വെല്ലിനെ അഞ്ചാം വട്ടവും വീഴ്ത്തി അമിത് മിശ്ര ആധിപത്യം പുലർത്തി. ഒരു റൺ മാർജിനിൽ ഇത് മൂന്നാം വട്ടമാണ് ബാം​ഗ്ലൂർ ജയിക്കുന്നത്. ഈ നേട്ടത്തിൽ മുംബൈക്കൊപ്പവുമെത്തി കോഹ് ലിയും കൂട്ടരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com