ഐഎസ്എല്‍ നടക്കുമോ? ഉറപ്പില്ല! സൂപ്പര്‍ കപ്പ് ആകാമെന്ന് എഐഎഫ്എഫ്

10 ദിവസത്തിനുള്ള അന്തിമ തീരുമാനമെന്ന് കല്യാണ്‍ ചൗബെ
doubts remain over ISL
AIFFട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഐഎസ്എല്‍ പോരാട്ടങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ന് എഐഎഫ്എഫും ലീഗിലെ 13 ടീം ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും മത്സരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനമായില്ല. അതേസമയം സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ തുടങ്ങുമെന്നു എഐഎഫ്എഫ് അറിയിച്ചു. ഐഎസ്എല്‍ ടീമുകള്‍ക്കു മതിയായ മത്സരങ്ങള്‍ ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് എഐഎഫ്എഫ് പറയുന്നത്.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്മെന്റ് ലിമിറ്റഡും ദേശീയ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പല ക്ലബുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ക്കുള്ള ശമ്പളവും നല്‍കുന്നില്ല. അതിനിടയാണ് എഐഎഫ്എഫ് യോഗം വിളിച്ചത്.

രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

doubts remain over ISL
ദുലീപ് ട്രോഫി; ക്യാപ്റ്റന്‍ ഗില്‍ ഉത്തര മേഖലയെ നയിക്കും

ഐഎസ്എല്‍ ക്ലബുകള്‍ക്ക് മതിയായ മത്സരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ രണ്ടാം വാരം അല്ലെങ്കില്‍ മൂന്നാം വാരം മുതല്‍ ആരംഭിക്കണമെന്ന് എഐഎഫ്എഫ് നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കുമെന്നു എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബെ വ്യക്തമാക്കി.

ഈ സീസണ്‍ ഐഎസ്എല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയില്‍ നിന്നു വ്യത്യസ്തമായി മത്സരങ്ങള്‍ വൈകിയേക്കാം. ചില മാറ്റങ്ങളോടെയെങ്കിലും പോരാട്ടം നടത്താമെന്നാണ് കരുതുന്നതെന്നും ചൗബെ കൂട്ടിച്ചേര്‍ത്തു.

സാധാരണയായി സീസണ്‍ അവസാനത്തിലാണ് സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ നടക്കാറുള്ളത്. നിലവിലെ പ്രതിസന്ധിക്കു അയവു വരുത്താനാണ് സൂപ്പര്‍ കപ്പ് ആദ്യം നടത്താനുള്ള നീക്കം. ഒക്ടോബര്‍ 9, 14 തീയതികളില്‍ ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ സിംഗപ്പൂരുമായി കളിക്കും, സൂപ്പര്‍ കപ്പ് ഈ പോരാട്ടത്തിനു മുന്‍പ് അവസാനിക്കും.

doubts remain over ISL
'പന്തില്‍ വാസ്‌ലിന്‍ പുരട്ടി കൃത്രിമത്വം കാണിച്ച് ഇന്ത്യ ടെസ്റ്റ് ജയിച്ചു!'; ഗുരുതര ആരോപണം
Summary

Football News: AIFF on Thursday proposed that the Super Cup be held from the second or third week of September to ensure the ISL clubs get sufficient number of competitive matches though doubts remain over the start date and format of the top-tier league this season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com