ദുലീപ് ട്രോഫി; ക്യാപ്റ്റന്‍ ഗില്‍ ഉത്തര മേഖലയെ നയിക്കും

അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ് ടീമില്‍
Shubman Gill celebrates Test win against England
ശുഭ്മാന്‍ ഗില്‍ (Duleep Trophy)x
Updated on
1 min read

മുംബൈ: ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ഉത്തര മേഖലാ ടീമിനെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നയിക്കും. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ഉജ്ജ്വലമായി അരങ്ങേറിയതിനു പിന്നാലെയാണ് താരം ഉത്തര മേഖല ടീം ക്യാപ്റ്റനായി വരുന്നത്. താരം ബാറ്റിങില്‍ മിന്നും ഫോമിലാണെന്നതും ടീമിനു ബോണസാണ്.

ഗില്‍ അടക്കം ഇന്ത്യക്കായി അന്താരാഷ്ട്ര പോരാട്ടം കളിച്ച അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ അടക്കമുള്ളവര്‍ ടീമിലുണ്ട്. അന്‍ഷുല്‍ കാംബോജും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 9 മുതലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ഈ മാസം 28 മുതലും ആരംഭിക്കും. ആറ് മേഖലകളാക്കി തിരിച്ചുള്ള പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയാണ് ഇത്തവണ ദുലീപ് ട്രോഫി അരങ്ങേറുന്നത്. ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 11നാണ്.

Shubman Gill celebrates Test win against England
'പന്തില്‍ വാസ്‌ലിന്‍ പുരട്ടി കൃത്രിമത്വം കാണിച്ച് ഇന്ത്യ ടെസ്റ്റ് ജയിച്ചു!'; ഗുരുതര ആരോപണം

ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയാല്‍ ശുഭ്മാന്‍ ഗില്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ ദുലീപ് ട്രോഫി ടീമില്‍ നിന്നൊഴിവാകേണ്ടി വരും. ഇവര്‍ക്കുള്ള പകരക്കാരടക്കമുള്ള റിസര്‍വ് താരങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപനം.

ഗില്‍ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമല്ല. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ സ്ഥിരം അംഗങ്ങളാണ്.

Shubman Gill celebrates Test win against England
ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്: ജൂലൈയിലെ താരമാകാന്‍ ഗില്ലും, പട്ടികയില്‍ ഇവരും
Summary

Cricket News: India Test captain Shubman Gill will lead North Zone in the Duleep Trophy 2025. The team will have the services of Arshdeep Singh and Harshit Rana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com