ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്: ജൂലൈയിലെ താരമാകാന്‍ ഗില്ലും, പട്ടികയില്‍ ഇവരും

ഇന്ത്യന്‍ ടീമിന്റെ നായകപദവി ഏറ്റെടുത്ത് കന്നി പരമ്പരയില്‍ മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്.
england-vs-india-2nd-test-india
ശുഭ്മന്‍ ഗില്‍ facebook
Updated on
1 min read

ന്യൂഡല്‍ഹി: ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിനായുള്ള പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 567 റണ്‍സാണ് താരം നേടിയത്. ഇതേത്തുടര്‍ന്നാണ് ഐസിസിയുടെ നോമിനി ലിസ്റ്റില്‍ ഗില്ലും ഇടം നേടിയത്.

ഇന്ത്യന്‍ ടീമിന്റെ നായകപദവി ഏറ്റെടുത്ത് കന്നി പരമ്പരയില്‍ മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഗില്‍ ശരാശരി 94.50 ആയിരുന്നു, എഡ്ജ്ബാസ്റ്റണില്‍ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നേടിയ 269 റണ്‍സ് ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികള്‍ താരം നേടി.

england-vs-india-2nd-test-india
'നാലാം ദിനം തന്നെ ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് പരിശീലിച്ചു, 100 റണ്‍സ് വേണമെങ്കിലും ഇറങ്ങുമായിരുന്നു'

ഐസിസിയുടെ മന്ത്‌ലി അവാര്‍ഡിന് രണ്ടുതവണ നേടിയ ഗില്‍ അര്‍ഹനായിട്ടുണ്ട്. 2023 സെപ്റ്റംബറിലും, 2025 ഫെബ്രുവരിയിലുമായിരുന്നു ഈ നേട്ടങ്ങള്‍. മൂന്നാം തവണയും നേട്ടത്തിലെത്താന്‍ ഗില്ലിന് സാധ്യത കൂടുതലാണ്. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മുള്‍ഡറുമാണ് പട്ടികയില്‍ ഗില്ലിനെ കൂടാതെയുള്ളത്.

ബുലവായോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സിംബാബ്വെയ്ക്കെതിരെ പുറത്താകാതെ മുള്‍ഡള്‍ 367 റണ്‍സാണ് നേടിയത്. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് സ്റ്റോക്‌സ് ഫോമിലേക്ക് തിരിച്ചെത്തിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സ്‌റ്റോക്‌സിന്റെ ആദ്യ ടെസ്റ്റായിരുന്നു, മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. വനിതകളില്‍ ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണും സോഫി ഡങ്ക്‌ലിയും അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ഗാബി ലൂയിസുമാണ് പട്ടികയിലുള്ളത്.

england-vs-india-2nd-test-india
ജന്മനാട്ടില്‍ താരമായി സിറാജ്, വന്‍ സ്വീകരണം; എയര്‍പോര്‍ട്ടില്‍ സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫിനും തിരക്ക്, വിഡിയോ
Summary

Shubman Gill among star-studded nominees for ICC Player of the Month Award for July

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com