Ajinkya Rahane play Mumbai team
Ajinkya Rahanex

'ഇനി നയിക്കാനില്ല'; അജിന്‍ക്യ രഹാനെ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

രഞ്ജി, ഇറാനി, സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച നായകന്‍
Published on

മുംബൈ: വരാനിരിക്കുന്ന ആഭ്യന്തര പോരാട്ടങ്ങളില്‍ മുംബൈ ടീമിനെ നയിക്കാനില്ലെന്നു വ്യക്തമാക്കി വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ. കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയാണ് താരം തീരുമാനം അറിയിച്ചത്.

'മുംബൈ ടീമിനെ നയിക്കുക, കിരീടങ്ങള്‍ നേടുക എന്നതൊക്കെ വലിയ അംഗീകാരമാണ്. പുതിയ നായകനു വഴി മാറേണ്ട സമയമായെന്നു തോന്നുന്നു. അതിനാല്‍ ഇനി മുംബൈ നായകനായി തുടരാനില്ല. ഒരു താരമെന്ന നിലയില്‍ ടീമിനായി ഏറ്റവും മികച്ചത് തുടര്‍ന്നു നല്‍കണം എന്നാണ് ആഗ്രഹിക്കുന്നത്'- അദ്ദേഹം കുറിച്ചു.

Ajinkya Rahane play Mumbai team
'​ഗിൽ വന്നു, നല്ലത്... സഞ്ജു കളിച്ചാൽ എന്താ കുഴപ്പം?'; പിന്തുണച്ച് ​ഗാവസ്കർ

7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023-24 സീസണില്‍ മുംബൈ ടീമിനെ രഞ്ജി കിരീടത്തിലേക്ക് നയിച്ച നായകനാണ് രഹാനെ. വിദര്‍ഭയെ വീഴ്ത്തിയാണ് അവര്‍ കിരീടം നേടിയത്. ഇക്കഴിഞ്ഞ സീസണില്‍ ടീമിനെ ഇറാനി ട്രോഫി നേട്ടത്തിലേക്കും 2022-23 സീസണില്‍ ടീമിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് രഹാനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ ചേര്‍ത്താണ് രഹാനെ സ്ഥാനമൊഴിഞ്ഞത്.

201 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 14,000 റണ്‍സ് നേടിയ താരമാണ് 37കാരനായ രഹാനെ. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ മുംബൈ ടീമിലുണ്ട്. ഇവരില്‍ ആരെങ്കിലുമായിരിക്കും വരും സീസണില്‍ ടീമിനെ നയിക്കുക.

Ajinkya Rahane play Mumbai team
അനന്തപുരിയിൽ ഇനി 'ക്രിക്കറ്റ് പൂരം'! കെസിഎല്ലിന് ഇന്ന് തുടക്കം
Summary

Veteran India batter Ajinkya Rahane announced on Thursday that he would be stepping down as captain of Mumbai ahead of the upcoming domestic season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com