അലക്‌സ് കാരി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍, ആരോണ്‍ ഫിഞ്ച് വിന്‍ഡിസിനെതിരെ കളിക്കില്ല

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരി നയിക്കും
ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം
ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം
Updated on
1 min read

സിഡ്‌നി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരി നയിക്കും. പരിക്കിനെ തുടര്‍ന്ന് ആരോണ്‍ ഫിഞ്ചിന് മാറി നില്‍ക്കേണ്ടി വന്നതോടെയാണ് ഇത്. 

വിന്‍ഡിസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടയിലാണ് കാല്‍മുട്ടിലെ പരിക്ക് വീണ്ടും ഫിഞ്ചിനെ അലട്ടി എത്തിയത്. നിലവില്‍ ആദ്യ ഏകദിനത്തില്‍ ഫിഞ്ച് ഉണ്ടാവില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്. പരിക്ക് കൂടുതല്‍ വിലയിരുത്തിയതിന് ശേഷമാവും രണ്ടും മൂന്നും ഏകദിനങ്ങളില്‍ ഫിഞ്ച് കളിക്കുമോ എന്ന തീരുമാനമെടുക്കുക. 

ബുധനാഴ്ചയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടി20 പരമ്പര 4-1ന് വിന്‍ഡിസ് സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ 26ാമത്തെ ഏകദിന ക്യാപ്റ്റനാണ് കാരി. ഉപനായകന്‍ പാറ്റ് കമിന്‍സ് വിന്‍ഡിസ് പര്യടനത്തില്‍ നിന്ന് മാറി നിന്നതോടെയാണ് കാരിയിലേക്ക് നായകത്വം വരുന്നത്. 

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വിന്‍ഡിസ് പര്യടനത്തിനില്ല. ജോഷ് ഫിലിപ്പ്, ബെന്‍ മക്‌ഡെര്‍മോട്ട്, റിലേ മെറെഡിത് എന്നിവരുള്‍പ്പെടുന്ന പരിചയസമ്പത്തില്ലാത്ത നിരയുമായാണ് കാരിയ്ക്ക് വിന്‍ഡിസിനെ നേരിടേണ്ടി വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com