അതിവേഗം 1000 റണ്‍സ്; റെക്കോര്‍ഡില്‍ അമന്‍ മൊഖദെ ദക്ഷിണാഫ്രിക്ക ഇതിഹാസത്തിനൊപ്പം

ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും
Vidarbha's Aman Mokhade celebrates his century
Aman Mokhadepti
Updated on
1 min read

ബംഗളൂരു: കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലിലേക്ക് മുന്നേറിയത് അമന്‍ മൊഖദെ നേടിയ കരുത്തുറ്റ സെഞ്ച്വറിയുടെ ബലത്തിലാണ്. സെമിയിലെ സെഞ്ച്വറി നേട്ടത്തിനൊപ്പം ലിസ്റ്റ് എയിലെ ഒരു റെക്കോര്‍ഡിനൊപ്പവും താരമെത്തി. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ​ഗ്രെയം പോളോക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് അമന്‍ എത്തിയത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് അമന്‍ തന്റെ പേരും എഴുതി ചേര്‍ത്തത്. 16 ഇന്നിങ്‌സുകള്‍ കളിച്ചാണ് താരം 1000 റണ്‍സ് അടിച്ചെടുത്തത്. സമാന റെക്കോര്‍ഡാണ് പോളോക്കും നേരത്തെ നേടിയത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇനി അമന്റെ പേരിലാണ്. 17 ഇന്നിങ്‌സുകളില്‍ നിന്നു 1000 റണ്‍സിലെത്തിയ ദേവ്ദത്ത് പടിക്കല്‍, അഭിനവ് മുകുന്ദ് എന്നിവരുടെ റെക്കോര്‍ഡാണ് അമന്‍ തിരുത്തിയത്.

Vidarbha's Aman Mokhade celebrates his century
ഫെഡറര്‍ @ 44; മെല്‍ബണ്‍ പാര്‍ക്ക് വീണ്ടും കണ്ടു കാവ്യാത്മക ടെന്നീസ് വഴികൾ! (വിഡിയോ)

രഞ്ജി ട്രോഫിയുടെ ഈ സീസണിലെ ആദ്യ പകുതിയില്‍ താരം 7 ഇന്നിങ്‌സില്‍ നിന്നു 577 റണ്‍സ് നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ 9 ഇന്നിങ്‌സുകളില്‍ നിന്നു താരം 781 റണ്‍സും സ്വന്തമാക്കി. അഞ്ച് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 97.62 ആവറേജിലാണ് താരം ഇത്രയും റണ്‍സടിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററും അമന്‍ തന്നെ.

സെമി പോരാട്ടത്തില്‍ കര്‍ണാടകക്കെതിരെ അമന്‍ മൊഖദെ 122 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 138 റണ്‍സെടുത്തു. താരത്തിന്റെ കരുത്തില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വിദര്‍ഭ ഫൈനലുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ 49.4 ഓവറില്‍ 280 റണ്‍സില്‍ പുറത്താക്കിയ വിദര്‍ഭ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 46.2 ഓവറില്‍ 284 റണ്‍സെടുത്താണ് വിജയിച്ചത്.

Vidarbha's Aman Mokhade celebrates his century
'കെകെആറിനെ കോടതി കയറ്റാം, ഒന്നും വേണ്ടെന്ന് മുസ്തഫിസുര്‍ പറഞ്ഞു'; വെളിപ്പെടുത്തല്‍
Summary

Vidarbha opener Aman Mokhade has equalled the record for the quickest to reach 1000 runs in List A cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com