വീണ്ടും അമ്പയറിങ് പിഴവ്, അരയ്ക്ക് മുകളിലെ ഡെലിവറിയിൽ നോബോളില്ല; കലിപ്പിൽ താരങ്ങൾ 

ഹൈദരാബാദ് ഇന്നിങ്സിൽ വില്യംസൺ ബാറ്റ് ചെയ്യുമ്പോൾ ഉദാനയിൽ നിന്ന് വന്ന ഡെലിവറിയാണ് വിവാദത്തിന് ഇടയാക്കിയത്
വീണ്ടും അമ്പയറിങ് പിഴവ്, അരയ്ക്ക് മുകളിലെ ഡെലിവറിയിൽ നോബോളില്ല; കലിപ്പിൽ താരങ്ങൾ 
Updated on
1 min read

ഷാർജ: ഐപിഎല്ലിലെ അമ്പയറിങ് നിലവാരത്തെ ചോദ്യം ചെയ്ത് വീണ്ടും വിവാദം. സൺറൈസേഴ്സ്-ആർസിബി മത്സരത്തിൽ അരക്ക് മുകളിൽ വന്ന പന്ത് നോബോൾ വിളിക്കാത്തതാണ് മുൻ ക്രിക്കറ്റ് താരങ്ങളെ പ്രകോപിപ്പിച്ചത്.

ഹൈദരാബാദ് ഇന്നിങ്സിൽ വില്യംസൺ ബാറ്റ് ചെയ്യുമ്പോൾ ഉദാനയിൽ നിന്ന് വന്ന ഡെലിവറിയാണ് വിവാദത്തിന് ഇടയാക്കിയത്. ഈർപ്പത്തെ തുടർന്ന് ഉദാനയുടെ കൈകളിൽ നിന്ന് പന്ത് സ്ലിപ്പ് ആവുകയും ഹൈ ടോസ് ബോളായി വില്യംസണിന് നേർക്ക് അടുക്കുകയും ചെയ്തു.

ഫൈൻ ലെഗിലേക്ക് വില്യംസൺ പന്ത് അടിച്ചിട്ടതിന് പിന്നാലെ അമ്പയറുടെ നോബോൾ കോളിനായി എല്ലാവരും കാത്തെങ്കിലും അതുണ്ടായില്ല. അരയ്ക്ക് മുകളിൽ വന്നിട്ടും നോബോൾ വിളിക്കാതിരുന്ന ഓൺ ഫീൽഡ് അമ്പയർമാരെ വിമർശിച്ച് എത്തുകയാണ് യുവരാജ് സിങ്, ഹർഭജൻ, നീഷാം, ആർച്ചർ എന്നിവർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com