കേരളത്തിന് വീണ്ടും പ്രതീക്ഷയേകി അര്‍ജന്റീന ടീം; സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് മേധാവി
ദുബൈ: കേരളത്തില്‍ കളിക്കാനുള്ള മന്ത്രി തല ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതായി അര്‍ജന്റീന ഫുട്ബോള്‍ ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍. അടുത്ത ലോകകപ്പിന് മുന്‍പ് ടീം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. മിന്റെ ഫിന്‍ടെക് പങ്കാളികളായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സുമായി ധാരണപത്രം ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിയാന്‍ഡ്രോ.
അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുമുള്ള ആരാധകര്‍ കാലങ്ങളായി നല്‍കുന്ന സ്‌നേഹത്തിനുള്ള പ്രതിഫലം കൂടിയാകും. 'ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്, അതിനാല്‍ ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, അടുത്ത ലോകകപ്പിലും ലിയോണല്‍ മെസിയുടെ സാന്നിധ്യം അര്‍ജന്റീനന്‍ ടീമിലുണ്ടാകുമെന്നും' അദ്ദേഹം പറഞ്ഞു.
2023ലെ ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ എത്തിച്ച കോച്ച് ലിയോണല്‍ സ്‌കലോണി ഉള്‍പ്പടെ പ്രഗത്ഭരാണ് ദുബായില്‍ ലുലു എക്‌സ്‌ചേഞ്ചുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിലേക്കെത്തിയത്. അര്‍ജന്റീന ടീം വൈകാതെ കേരളത്തിലെത്തുമെന്ന് ലുലു ഹോള്‍ഡിങ്‌സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദും പറഞ്ഞു. ലുലു എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയില്‍ അര്‍ജന്റീന ടീമിന്റെ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ മേഖലാ ഫിന്‍ടെക് പങ്കാളിയാണ് ലുലു എക്‌സ്‌ചേഞ്ച് ധാരണയിലൊപ്പുവെച്ചത്. പത്ത് രാജ്യങ്ങളിലായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് സ്ഥാപനങ്ങള്‍ അജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഫിന്‍ടെക് പങ്കാളികളാകും. ആവേശകരമായ ഫാന്‍ ആക്റ്റിവേഷന്‍ പരിപാടികളും ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ജിസിസിയിലുള്ള പ്രവാസികള്‍ക്കും മലയാളികള്‍ക്കും അര്‍ജന്റീനന്‍ ടീമിനെ അടുത്ത് കിട്ടാനുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കാം.
Argentina Football Team Eyes Match in Kerala, India: Discussions Underway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


