അര്‍ജന്റൈന്‍ ഫുട്‌ബോള്‍ സുരക്ഷിത കരങ്ങളില്‍; യുവനിരയെ വാര്‍ത്തെടുക്കാന്‍ മാഷറാനോ

2020 നവംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മാഷറാനോ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ ചുമതലയാണ് ഏറ്റെടുക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ യുവനിരയെ വാര്‍ത്തെടുക്കാന്‍ മുന്‍ താരം ജാവിയര്‍ മാഷറാനോ. 2020 നവംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മാഷറാനോ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ ചുമതലയാണ് ഏറ്റെടുക്കുന്നത്. 

147 കളികളില്‍ മാഷറാനോ അര്‍ജന്റീനക്ക് വേണ്ടി ഇറങ്ങി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ ഡിഫന്‍ഡറായും കളിച്ച മാഷറാനോ ലിവര്‍പൂളിനും ബാഴ്‌സയ്ക്കും വെസ്റ്റ് ഹാമിനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ലിവര്‍പൂളിനായി 94 മത്സരവും ബാഴ്‌സയ്ക്ക് വേണ്ടി 203 മത്സരവും കളിച്ചു. 

അര്‍ജന്റൈന്‍ മുന്‍ താരം ഫെര്‍ണാണ്ടോ ബാറ്റിസ്റ്റയായിരുന്നു അണ്ടര്‍ 20 ടീമിന്റെ പരിശീലകന്‍. എന്നാല്‍ വെനസ്വേല ദേശീയ ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക് ബാറ്റിസ്റ്റയ്ക്ക് വിളി വരുന്നതോടെയാണ് മഷറാനോ പരിശീലക കുപ്പായം അണിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com