കലാഭവന്‍ മണി പോയ പോലെ: ഐഎം വിജയന്‍ 

ദൈവത്തെ പോലെയാണ് മറഡോണയെ ഞാന്‍ കാണുന്നത്. ദൈവം നമ്മെ വിട്ട് പോവുകയാണ്..ഐഎം വിജയന്‍ പറഞ്ഞു
കലാഭവന്‍ മണി പോയ പോലെ: ഐഎം വിജയന്‍ 
Updated on
1 min read

തിരുവനന്തപുരം: കലാഭവന്‍ മണി മരിച്ചപ്പോഴുള്ള പോലെ വിഷമമാണ് മറഡോണയുടെ വിയോഗത്തിലെന്ന് ഇന്ത്യന്‍ ഇതിഹാസ താരം ഐഎം വിജയന്‍. ദൈവത്തെ പോലെയാണ് മറഡോണയെ ഞാന്‍ കാണുന്നത്. ദൈവം നമ്മെ വിട്ട് പോവുകയാണ്..ഐഎം വിജയന്‍ പറഞ്ഞു. 

നാലഞ്ച് വര്‍ഷം മുന്‍പ് മറഡോണയ്‌ക്കൊപ്പം കളിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. രണ്ട് മൂന്ന് മിനിറ്റ് കളിക്കാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്. ആര്‍ക്കും വിശ്വസിക്കാനാവാത്ത വാര്‍ത്തയാണ് വരുന്നത്. ലോകം മുഴുവന്‍ ദുഖത്തിലായിരിക്കും. 

1986ലെ മറഡോണയുടെ കളി കണ്ടാണ് അദ്ദേഹത്തിന്റെ ആരാധകനായത്. ഇഷ്ട ടീം അര്‍ജന്റീന അല്ലായിരുന്നു. ഇപ്പോഴും അര്‍ജന്റീനയുടെ ആരാധകനായി തുടരുന്നത് അതുകൊണ്ടാണ്. നെഞ്ചില്‍ മറഡോണയുടെ ടാറ്റു കുത്തിയിട്ടുണ്ട്. ദൈവത്തെ പോലെ അദ്ദേഹത്തെ കരുതുന്ന കൊണ്ടാണ് അത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com