21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍

ചരിത്ര നേട്ടവുമായി ജോഷ് ടോംഗ്
josh tongue
josh tonguex
Updated on
1 min read

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് പേസര്‍ ജോഷ് ടോംഗ്. നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 വിക്കറ്റുകള്‍ പിഴുതാണ് ടോംഗ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.

21ാം നൂറ്റാണ്ടില്‍ മെല്‍ബണ്‍ മൈതാനത്ത് 5 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. 1998ലാണ് അവസാനമായി ഇംഗ്ലീഷ് ബൗളര്‍മാര്‍ ഈ പിച്ചില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഡരന്‍ ഗഫും ഡീന്‍ ഹാഡ്‌ലിയുമാണ് നേട്ടം മുന്‍പ് സ്വന്തമാക്കിയത്.

josh tongue
മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം

27 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മെല്‍ബണില്‍ ഒരു ഇംഗ്ലണ്ട് ബൗളര്‍ ഇത്ര മികവോടെ പന്തെറിഞ്ഞത്. 11.2 ഓവര്‍ എറിഞ്ഞ് 45 റണ്‍സ് വഴങ്ങിയാണ് താരം 5 വിക്കറ്റുകള്‍ പിഴുതത്. ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവരെയാണ് ടോംഗ് മടക്കിയത്.

സമീപ കാലത്തൊന്നും ആഷസില്‍ ഓസീസ് മണ്ണില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. കഴിഞ്ഞ 18 ടെസ്റ്റുകളിലും അവര്‍ക്ക് ഓസീസ് മണ്ണില്‍ ജയിക്കാനായിട്ടില്ല.

josh tongue
ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ്
Summary

England fast bowler josh tongue etched his name in the record books at the Melbourne Cricket Ground on Boxing Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com