ഏഷ്യാ കപ്പ് മത്സര ക്രമം ഈ ആഴ്ച; ഉദ്ഘാടന പോരാട്ടം പാകിസ്ഥാനില്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും യോഗം ചേര്‍ന്നു മത്സര ക്രമം അന്തിമമായി തീരുമാനിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഇസ്ലാമബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര ക്രമം ഈ ആഴ്ച പുറത്തിറക്കിയേക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് പോരാട്ടങ്ങള്‍. 

ഉദ്ഘാടന പോരാട്ടം പാകിസ്ഥാനിലായിരിക്കും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും യോഗം ചേര്‍ന്നു മത്സര ക്രമം അന്തിമമായി തീരുമാനിക്കും. ശേഷമായിരിക്കും പ്രഖ്യാപനം. 

ടൂര്‍ണമെന്റിലെ നാല് മത്സരങ്ങള്‍ മാത്രമാണ് പാകിസ്ഥാനില്‍ നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളടക്കം ഒന്‍പത് പോരാട്ടങ്ങള്‍ ശ്രീലങ്കയിലാണ്. 

രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വരില്ലെന്ന ഇന്ത്യയുടെ നിലപാടാണ് പാകിസ്ഥാന് മാത്രമായി അനുവദിച്ച വേദി ശ്രീലങ്കയ്ക്ക് കൂടി നല്‍കിയത്. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ്. ഇതിനെതിരെ പാകിസ്ഥാന്‍ രംഗത്തു വന്നെങ്കിലും പിന്നീട് സമവായത്തിലെത്തുകയായിരുന്നു. 

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളാണ് മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നു രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ ഫോറിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com