ബാബര്‍ അസം, മുഹമ്മദ് റിസ്വാൻ പുറത്ത്! ക്രിക്കറ്റ് ലോകത്തെ 'ഞെട്ടിച്ച്' പാകിസ്ഥാൻ

ഏഷ്യാ കപ്പിനുള്ള 17 അം​ഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ്
Babar Azam and Mohammad Rizwan during a cricket match
ബാബർ അസം, മുഹമ്മദ് റിസ്വാൻ (Asia Cup 2025)x
Updated on
1 min read

ഇസ്ലാമബാദ്: ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നു പരിചയ സമ്പന്നരും നിര്‍ണായക ബാറ്റര്‍മാരുമായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ ഒഴിവാക്കി. ഇരുവരേയും തഴഞ്ഞ് 17 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഏഷ്യാ കപ്പിനു മുന്നോടിയായി യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഈ ടീമിനെ തന്നെയാണ് പാകിസ്ഥാന്‍ ഇറക്കുന്നത്.

ആഘ സല്‍മാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഫഹീം അഷ്‌റഫ്, യുവ താരങ്ങളായ സയം അയൂബ്, ഹസന്‍ നവാസ്, മുഹമ്മദ് ഹാരിസ് അടക്കമുള്ളവരുണ്ട്. യുവ താരങ്ങള്‍ക്ക് വലിയ വേദിയില്‍ അവസരമൊരുക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.

സമീപ കാലത്ത് പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ പാക് പ്രകടനം ദയനീയമാണ്. ബാബറും റിസ്വാനും ഉള്‍പ്പെട്ട സംഘം സമീപ കാലത്താണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തോറ്റത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിന്‍ഡീസ് പാകിസ്ഥാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയത്. ഈ നാണക്കേടിനു പിന്നാലെയാണ് മുതിര്‍ന്ന രണ്ട് താരങ്ങളെ ടീം ഒഴിവാക്കി ഏഷ്യാ കപ്പിനു പുതുമുഖങ്ങളെ ഇറക്കാന്‍ തീരുമാനിച്ചത്.

Babar Azam and Mohammad Rizwan during a cricket match
പറന്നത് 10 സിക്‌സുകള്‍, 29 പന്തില്‍ 86*; ഹണ്ട്രഡില്‍ ജോര്‍ദാന്‍ കോക്‌സിന്റെ 'വിസ്‌ഫോടന' ബാറ്റിങ്! (വിഡിയോ)

ഏഷ്യാ കപ്പ് ടി20, യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പോരാട്ടങ്ങള്‍ക്കാണ് 17 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യുഎഇ ടീമുകളാണ് ത്രിരാഷ്ട്ര പരമ്പരയില്‍ മാറ്റുരയ്ക്കുന്നത്. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര.

സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ അബുദാബി, ദുബൈ എന്നീ വേദികളിലായാണ് എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പ് പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍. ഒമാന്‍, യുഎഇ എന്നിവയാണ് ഗ്രൂപ്പിലെ ശേഷിച്ച ടീമുകള്‍. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം.

Babar Azam and Mohammad Rizwan during a cricket match
ബൂട്ട് കൊണ്ടു മുഖത്ത് ചവിട്ടി, ചുവപ്പ് കാര്‍ഡ്! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബാഴ്‌സ ഗോള്‍ കീപ്പര്‍ ഗാര്‍ഷ്യ (വിഡിയോ)
Summary

Asia Cup 2025: Pakistan cricket has announced its squad for the upcoming Asia Cup and the T20I tri-series in the UAE, surprisingly excluding Babar Azam and Mohammed Rizwan. Salman Ali Agha will captain the team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com