പൊരുതി ഹോങ്കോങ്; ബംഗ്ലാദേശിന് ജയിക്കാന്‍ 144 റണ്‍സ്

നിസാകത് ഖാന്‍ ഹോങ്കോങിന്റെ ടോപ് സ്‌കോറര്‍
Bangladesh and Hong Kong captains during the toss
ബം​ഗ്ലാദേശ് ഹോങ്കോങ് ക്യാപ്റ്റൻമാർ (Asia Cup 2025) x
Updated on
1 min read

അബുദാബി: ഏഷ്യാ കപ്പിലെ ഇന്നത്തെ പോരില്‍ ബംഗ്ലാദേശിനു മുന്നില്‍ 144 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഹോങ്കോങ്. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 7 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് കണ്ടെത്തി.

വിചാരിച്ച പോലെ വിറപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കു സാധിച്ചില്ല. എന്നാല്‍ അവസാന ഘട്ടത്തില്‍ ഹോങ്കോങ് മികച്ച സ്‌കോര്‍ നേടുന്നതിനു തടയിടാന്‍ അവര്‍ക്കായി.

Bangladesh and Hong Kong captains during the toss
സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍...? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി

നിസാകത് ഖാനാണ് ഹോങ്കോങിന്റെ ടോപ് സ്‌കോറര്‍. താരം 42 റണ്‍സെടുത്തു. 19 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ യസിം മുര്‍താസയുടെ മികവാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഹോങ്കോങിനെ നയിച്ചത്. ഓപ്പണര്‍ സീഷന്‍ അലി 30 റണ്‍സ് കണ്ടെത്തി.

ടസ്‌കിന്‍ അഹമദ്, തന്‍സിം ഹസന്‍ ഷാകിബ്, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Bangladesh and Hong Kong captains during the toss
അതിവേഗം 4 വിക്കറ്റുകള്‍! ആ റെക്കോര്‍ഡ് ഇനി കുല്‍ദീപിന്റെ പേരില്‍
Summary

Asia Cup 2025: Hong Kong post 143 against Bangladesh due to some brilliant efforts from the likes of Nizakat Khan and Yasim Murtaza and Zeeshan Ali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com