സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍...? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി
മുംബൈ: പുതിയ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരമെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് പരിസരങ്ങളില്‍ കേള്‍ക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പദവിയിലേക്ക് എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. എന്നാല്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.
ഈ മാസം 28നാണ് പുതിയ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. റോജര്‍ ബിന്നി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പടിയിറങ്ങിയിരുന്നു. നിലവില്‍ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് തലവന്‍. അതിനിടെയാണ് മുന്‍ താരവും ഇതിഹാസവുമായ വ്യക്തി അധ്യക്ഷ സ്ഥാനത്തെത്തുമെന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സച്ചിന്‍ വരും എന്നതായിരുന്നു പ്രചാരണത്തിലെ ഹൈലൈറ്റ്.
സച്ചിന്റെ മാനേജ്‌മെന്റ് അധികൃതരാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിയത്. നിലവില്‍ അത്തരമൊരു ചര്‍ച്ചകളോ മത്സരിക്കാനുള്ള പദ്ധതികളോ ഒന്നുമില്ലെന്നു ഔദ്യോഗികമായി തന്നെ അധികൃതര്‍ വ്യക്തമാക്കി.
ബിസിസിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ പോസ്റ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
Sachin Tendulkar has dismissed rumours linking him to the BCCI president role. His management confirmed no nomination has been made ahead of the 28 September elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

