

അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് നിര്‍ണായക പോരാട്ടം. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ ശ്രീലങ്കയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ശ്രീലങ്ക ബംഗ്ലാദേശിനോട് അട്ടിമറിക്കപ്പെട്ടും പാകിസ്ഥാന്‍ തുടരെ രണ്ടാം തവണയും ടൂര്‍ണമെന്റില്‍ ഇന്ത്യയോടു നാണംകെട്ടുമാണ് നില്‍ക്കുന്നത്. ജയിക്കുന്ന ടീമിന് ഫൈനലിലേക്ക് കൂടുതല്‍ അടുക്കാം. തോല്‍ക്കുന്ന ടീമിന്റെ സ്വപ്‌നങ്ങള്‍ എതാണ്ട് അവസാനിക്കും. ഇന്ന് രാത്രി എട്ട് മുതല്‍ അബുദാബിയിലാണ് പോരാട്ടം.
പ്രാഥമിക ഘട്ടത്തില്‍ മൂന്നില്‍ മൂന്ന് കളികളും ആധികാരികമായി ജയിച്ചെത്തിയ ശ്രീലങ്കയ്ക്ക് സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തില്‍ ബംഗ്ലാദേശിനോടു അട്ടിമറി തോല്‍വി നേരിടേണ്ടി വന്നതാണ് അവരെ വെട്ടിലാക്കിയത്. ബംഗ്ലാദേശിനോടു തോറ്റതില്‍ നിന്നു പാഠമുള്‍ക്കൊണ്ടായിരിക്കും ശ്രീലങ്ക കളിക്കാനിറങ്ങുക. ദസുൻ ഷനക അടക്കമുള്ള താരങ്ങൾ ഫോമിൽ നിൽക്കുന്നത് അവർക്ക് ആശ്വാസമാണ്. ബൗളിങിലെ പോരായ്മകൾ പരിഹരിച്ചാൽ അവർക്ക് പ്രതീക്ഷ നിലനിർത്താം.
മറുഭാഗത്ത് പാകിസ്ഥാനും നിര്‍ണായകമാണ്. കളത്തിനകത്തും പുറത്തുമുള്ള വിവാദങ്ങള്‍ പാക് ടീമിനെ അടിമുടി ഉലച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം മുക്തി നേടി വിജയിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ബാറ്റിങിലും ബൗളിങിലും നിര്‍ണായക താരങ്ങളാകുമെന്നു വിലയിരുത്തപ്പെട്ടവരെല്ലാം പരാജയപ്പെടുന്നതാണ് പാകിസ്ഥാന്റെ തലവേദന.
ഫഖര്‍ സമാന്‍ ഇനിയും ഫോമിലെത്തിയിട്ടില്ല. നിര്‍ണായക ബൗളര്‍മാരായ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി, സ്പിന്നര്‍ അബ്രാര്‍ അഹമദ് എന്നിവരും മോശം ഫോമിലാണ്. ഷാഹിബ്‌സാദ ഫര്‍ഹാന്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടി ഫോമിലെത്തിയത് അവര്‍ക്ക് ഗുണമാണ്. ഓപ്പണിങില്‍ നിരന്തരം പരാജയപ്പെട്ട സയം അയൂബിനെ താഴോട്ടിറക്കി ബാറ്റിങിനുവിട്ട തന്ത്രം വിജയിച്ചതും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
Asia Cup 2025: Coming off defeats to India and Bangladesh, respectively, only a win can ensure Pakistan and Sri Lanka have their destiny in their hand.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
