​'ഗോൾഡൻ ഇന്ത്യ'! കബഡി സ്വർണം വിട്ടുകൊടുക്കാതെ വനിതകള്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം
India Women's Kabaddi Team
India Women's Kabaddi Teamx
Updated on: 
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ കബഡി സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ. ഫൈനലില്‍ കടുത്ത പോരാട്ടത്തില്‍ ഇറാനെ 37-34 എന്ന സ്‌കോറിന് ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തി. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 27ല്‍ എത്തി. 3 സ്വര്‍ണം, 11 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്. 12ാം സ്ഥാനത്താണ് ഇന്ത്യ.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യന്‍ ആധിപത്യം വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ ഇറാന്‍ തിരിച്ചടിച്ചത് മത്സരത്തിന്റെ ആവേശം കൂട്ടി. 23- 19 എന്ന സ്‌കോറിലാണ് ആദ്യ പകുതി അവസാനിച്ചത്.

ആദ്യ പകുതിയില്‍ സഞ്ജു ദേവിയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. താരം റെയ്ഡില്‍ നിരവധി പോയിന്റുകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ നിഖിത, പൂജ എന്നിവരുടെ മികവും ഇന്ത്യയെ തുണച്ചു.

India Women's Kabaddi Team
ഇന്ത്യ പൊരുതി വീണു; സ്‌ക്വാഷില്‍ ആശ്വാസ വെങ്കലം

ശക്തമായ തിരിച്ചുവരവാണ് രണ്ടാം പകുതിയില്‍ ഇറാന്‍ നടത്തിയത്. ഒരുവേള അവര്‍ ലീഡും എടുത്തു. എന്നാല്‍ പിന്നീട് സഞ്ജു ദേവി വീണ്ടും ഇന്ത്യയുടെ രക്ഷകയായി. താരം പോയിന്റുകള്‍ റെയ്ഡ് ചെയ്ത് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധവും മികച്ചു നിന്നു. ഇറാന്റെ തിരിച്ചു വരവ് ശ്രമങ്ങളെ സമര്‍ഥമായി ഡിഫന്‍ഡ് ചെയ്യാന്‍ രണ്ടാം പകുതിയില്‍ ഇന്ത്യക്ക് സാധിച്ചത് മത്സരത്തില്‍ നിര്‍ണായകമായി.

വനിതാ കബഡിയില്‍ ഇന്ത്യ നേടുന്ന നാലാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. നേരത്തെ 2010, 2014, 2022 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. 2018ല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ നേട്ടവുമുണ്ട്. തുടരെ അഞ്ച് ഏഷ്യന്‍ ഗെയിംസുകളിലായി ഈയിനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നു എന്നതും ശ്രദ്ധേയമാണ്.

India Women's Kabaddi Team
മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍; ഇന്ത്യക്ക് വെള്ളി നേട്ടം
India Women's Kabaddi Team
ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍
Summary

India defeat Iran 37-33 in the thrilling Asian Games 2026, women's kabaddi final. With this win, India have clinched the gold medal and succesfully defended its gold medal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com