

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെള്ളി നേട്ടം കൂടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇഷ സിങ് വെള്ളി വെടിവച്ചിട്ടു.
ചൈനയുടെ സിയാവോ ജിയാരുയിക്‌സുവാന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി കട്ടയ്ക്കു നിന്നതോടെ ത്രില്ലര്‍ പോരാട്ടമാണ് കണ്ടത്. ഇരുവരും 50 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 38 വീതം പോയിന്റുകളുമായി തുല്ല്യ നിലയിലായിരുന്നു.
ഫൈനലിലേക്ക് എട്ടാം സ്ഥാനക്കാരിയായാണ് ഇഷ യോഗ്യത നേടുന്നത്. എന്നാല്‍ കടുത്ത വെല്ലുവിളികളെ സമര്‍ഥമായി താരം മറികടന്നു.
അഞ്ച് ഷൂട്ട് ഓഫ് ഘട്ടങ്ങളുടെ സമ്മര്‍ദ്ദത്തേയും മറികടന്ന യുവ താരം ഇന്ത്യക്കായി വെള്ളി നേടിയത്. അഞ്ച് ഷൂട്ട് ഓഫില്‍ മൂന്നെണ്ണം നഷ്ടമായതാണ് ഇഷയ്ക്ക് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണമായത്. ഷൂട്ടിങ് പിസ്റ്റള്‍ സിംഗിള്‍സില്‍ ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.
കുറാഷില്‍ പിങ്കി
വനിതകളുടെ 78കിലോ വിഭാഗം കുറാഷ് പോരില്‍ ഇന്ത്യന്‍ താരം പിങ്കി ബല്‍ഹാരയ്ക്ക് വെങ്കലം. താരത്തിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. നേരത്തെ 2018 ജക്കാര്‍ത്ത ഗെയിംസില്‍ പിങ്കി വെള്ളി സ്വന്തമാക്കിയിരുന്നു.
നിലവില്‍ ഇന്ത്യക്ക് 39 മെഡലുകള്‍. 4 സ്വര്‍ണം, 17 വെള്ളി, 18 വെങ്കലം മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates