ഓബമയാങ് ബാഴ്‌സയില്‍, ഡെലെ അലി എവര്‍ട്ടനില്‍; അവസാന നിമിഷത്തിലെ സൂപ്പര്‍ ട്രാന്‍സ്ഫറുകള്‍

ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ അവസാന ദിനത്തില്‍ ആഴ്‌സണല്‍ മുന്നേറ്റ നിര താരം ഓബമയാങ്ങിനെ സ്വന്തമാക്കി ബാഴ്‌സ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ബാഴ്‌സ: ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ അവസാന ദിനത്തില്‍ ആഴ്‌സണല്‍ മുന്നേറ്റ നിര താരം ഓബമയാങ്ങിനെ സ്വന്തമാക്കി ബാഴ്‌സ. ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് ഓബമയാങ് ബാഴ്‌സയിലേക്ക് എത്തുന്നത്. 

ആഴ്‌സണലിന്റെ ഏറ്റവും വിലയേറിയ താരമായിരുന്നു ഓബമയാങ്. പ്രതിഫലത്തില്‍ വലിയ കുറവ് വരുത്തിയാണ് ഓബമയാങ് ബാഴ്‌സയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓബമയാങ്ങിനെ ആഴ്‌സണല്‍ നായക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആഴ്‌സണലിന് വേണ്ടി ഓബമയാങ് കളിച്ചിട്ടില്ല. ഈ സീസണില്‍ നാല് ഗോളുകള്‍ മാത്രമാണ് ഓബമയാങ്ങിന് ഇതുവരെ നേടാന്‍ കഴിഞ്ഞത്. ആഴ്‌സണലുമായി ഇനിയും 18 മാസത്തെ കരാര്‍ ഓബമയാങ്ങിനുണ്ട്. എന്നാല്‍ കരാര്‍ തീരും മുന്‍പ് ഫ്രീ ട്രാന്‍സ്ഫറായി ക്ലബ് വിടാന്‍ ആഴ്‌സണല്‍ ഓബമയാങ്ങിനെ അനുവദിച്ചു. 

40 മില്യണ്‍ പൗണ്ടിന്‌ ഡെലെ അലി എവര്‍ട്ടണിലേക്ക്

ട്രാന്‍സ്ഫര്‍ വിപണിയിലെ അവസാന ദിനം ഡെലെ അലി ടോട്ടനത്തില്‍ നിന്ന് ഏവര്‍ട്ടണിലേക്ക് എത്തി. 40 മില്യണ്‍ പൗണ്ടിനാണ് ഡെലെ അലി എവര്‍ട്ടണിലേക്ക് എത്തിയത്. ഫ്രാങ്ക് ലാംപാര്‍ഡ് എവര്‍ട്ടണിന്റെ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് ഡെലെ അലിയുടെ ട്രാന്‍സ്ഫറും ഉറപ്പിച്ചത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വാന്‍ ഡെ ബീക്ക് ലോണില്‍ എവര്‍ട്ടണിലേക്ക് പോയി. ഫുള്‍ഹാമിന്റെ ബ്രസീലിയന്‍ താരം കാര്‍വാലോയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം ട്രാന്‍സ്ഫര്‍ വിജയിച്ചില്ല. കാര്‍വാലോയുടെ മെഡിക്കല്‍ ലിവര്‍പൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. ടോട്ടനത്തില്‍ നിന്ന് ജിയോവാനി ലോ കെല്‍സോ വിയ്യാറയലിലേക്ക് വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER