അവസാന 7 വിക്കറ്റുകള്‍ 52 റണ്‍സിനിടെ വീഴ്ത്തി; ഓസീസിനെ കുരുക്കി ഇന്ത്യ; ജയിക്കാന്‍ 237 റണ്‍സ്

ഹര്‍ഷിത് റാണയ്ക്ക് 4 വിക്കറ്റുകള്‍
Harshit Rana, right, appeals for a LBW decision against Australia
ഹർഷിത് റാണ, aus vs indpti
Updated on
1 min read

സിഡ്‌നി: മൂന്നാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 237 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറില്‍ 236 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവാണ് ഇന്ത്യയെ തുണച്ചത്. 52 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവസാന 7 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ല്‍ ഒതുക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ മാറ്റ് റെന്‍ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം 56 റണ്‍സുമായി മടങ്ങി. ടോസ് നേടി ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടരെ മൂന്നാം മത്സരത്തിലും ശുഭ്മാന്‍ ഗില്ലിനു ടോസ് ഭാഗ്യമില്ലാതെ പോയി.

ഓസ്‌ട്രേലിയക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (41), ട്രാവിസ് ഹെഡ് (29) എന്നിവരാണ് തുടക്കത്തില്‍ പുറത്തായത്. സ്‌കോര്‍ 61ല്‍ എത്തിയപ്പോഴാണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഹെഡിനെ മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍ 88ല്‍ എത്തിയപ്പോള്‍ മാര്‍ഷും പുറത്തായി. താരത്തെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

Harshit Rana, right, appeals for a LBW decision against Australia
റെക്കോര്‍ഡില്‍ സ്മിത്തിനെ വെട്ടി ട്രാവിസ് ഹെഡ്! ഓസീസ് താരങ്ങളില്‍ ഒന്നാമന്‍

പിന്നീട് മാത്യു ഷോര്‍ട്ട് (30), അലക്‌സ് കാരി (24), കൂപര്‍ കോണോലി (23) എന്നിവര്‍ പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. നാതാന്‍ എല്ലിസ് (16) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. 183 റണ്‍സില്‍ നാലാം വിക്കറ്റ് നഷ്ടമായ ശേഷം കൃത്യമായ ഇടവേളയില്‍ പിന്നീടുള്ള വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതു.

ഹര്‍ഷിത് നാല് വിക്കറ്റെടുത്തപ്പോള്‍ വാഷിങ്ടന്‍ സുന്ദര്‍ 2 വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Harshit Rana, right, appeals for a LBW decision against Australia
ഷോര്‍ട്ടിന്റെ 'പവർ ഷോര്‍ട്ട്', ഞൊടിയിടയില്‍ കൈയില്‍! അമ്പരപ്പിക്കും ക്യാച്ചുമായി വിരാട് കോഹ്‌ലി (വിഡിയോ)
Summary

aus vs ind: Four wickets in Harshit Rana's second spell helps India bowl out Australia for just 236 runs. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com